വിസാഗിലും കൊല്‍ക്കത്ത 'നൈറ്റ്'; റണ്‍മല കടക്കാനാവാതെ ക്യാപിറ്റല്‍സ് വീണു

ഐപിഎല്ലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ വിജയലക്ഷ്യമാണ് ഡല്‍ഹിക്ക് മുന്നില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയത്‌
വിസാഗിലും കൊല്‍ക്കത്ത 'നൈറ്റ്'; റണ്‍മല കടക്കാനാവാതെ ക്യാപിറ്റല്‍സ് വീണു

വിശാഖപട്ടണം: ഐപിഎല്ലിലെ രണ്ടാമത്തെ വലിയ വിജയലക്ഷ്യം മറികടക്കാനാവാതെ ഡല്‍ഹി ക്യാപിറ്റല്‍സ് വീണു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റണ്‍സിന്റെ 106 റണ്‍സിന്‍റെ കനത്ത പരാജയമാണ് റിഷഭ് പന്തും സംഘവും ഏറ്റുവാങ്ങിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 273 റണ്‍സിലേക്ക് ബാറ്റുവീശിയ ഡല്‍ഹി 17.2 ഓവറില്‍ 166 റണ്‍സിന് ഓള്‍ഔട്ടായി. കൊല്‍ക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മത്സരത്തിലും കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയിരുന്നു. സീസണില്‍ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ഈ വിജയത്തോടെ പോയിന്‍റ് ടേബിളില്‍ ഒന്നാമതെത്താന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് അടിച്ചുകൂട്ടിയത്. സുനില്‍ നരൈന്റെ (85) വെടിക്കെട്ട് ഇന്നിങ്‌സാണ് കൊല്‍ക്കത്തയ്ക്ക് കരുത്തായത്. അംഗ്കൃഷ് രഘുവന്‍ശി (54), ആന്ദ്രേ റസ്സല്‍ (41), റിങ്കു സിങ് (26) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. ആന്റിച്ച് നോര്‍ക്യ ഡല്‍ഹിക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

വിസാഗിലും കൊല്‍ക്കത്ത 'നൈറ്റ്'; റണ്‍മല കടക്കാനാവാതെ ക്യാപിറ്റല്‍സ് വീണു
ജസ്റ്റ് മിസ്സായി 277 റണ്‍സ്, ഡല്‍ഹിക്ക് മുന്നില്‍ ഐപിഎല്ലിലെ രണ്ടാമത്തെ വലിയ വിജയലക്ഷ്യം

മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. മികച്ച രീതിയില്‍ ബൗള്‍ ചെയ്ത കൊല്‍ക്കത്ത പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ നാല് വിക്കറ്റുകള്‍ വീഴ്ത്തി. പൃഥ്വി ഷാ (10), ഡേവിഡ് വാര്‍ണര്‍ (18) അതിവേഗം പുറത്താപ്പോള്‍ വണ്‍ഡൗണായി എത്തിയ മിച്ചല്‍ മാര്‍ഷും ഇംപാക്ട് പ്ലേയറായി എത്തിയ അഭിഷേക് പോരെലും ഡക്കായി മടങ്ങി.

അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തും (55) ട്രിസ്റ്റണ്‍ സ്റ്റബ്‌സും (54) ചെറുത്തുനിന്നതാണ് ഡല്‍ഹിയുടെ പരാജയഭാരം കുറച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് റിഷഭ് പന്ത് അര്‍ദ്ധ സെഞ്ച്വറി നേടുന്നത്. ഇരുവരും പുറത്തായതോടെ ഡല്‍ഹിയുടെ പോരാട്ടവും അവസാനിച്ചു. പിന്നീട് ക്രീസിലെത്തിയ ആരും രണ്ടക്കം കടന്നില്ല. അക്‌സര്‍ പട്ടേല്‍ (0), സുമിത് കുമാര്‍ (7), രസിഖ് സലാം (1), ആന്റിച്ച് നോര്‍ക്യ (4) എന്നിവര്‍ പുറത്തായപ്പോള്‍ ഇഷാന്ത് ശര്‍മ്മ (1) പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com