സണ്‍റൈസേഴ്സിന് തിരിച്ചടി; സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയ്ക്ക് സീസണ്‍ നഷ്ടമാകും

ഐപിഎല്ലില്‍ സണ്‍റൈസേഴ്സിന്‍റെ താരമാണ് ഹസരംഗ
സണ്‍റൈസേഴ്സിന് തിരിച്ചടി; സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയ്ക്ക് സീസണ്‍ നഷ്ടമാകും

കൊളബോ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയ്ക്ക് ഈ ഐപിഎല്‍ സീസണ്‍ നഷ്ടമാകും. ശ്രീലങ്കയുടെ ടി20 ക്യാപ്റ്റനായ ഹസരംഗയ്ക്ക് പരിക്ക് മൂലം സീസണില്‍ ഹൈദരാബാദിനൊപ്പം ചേരാനാവില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് (എസ്എല്‍സി) സ്ഥിരീകരിച്ചു. ഇടതുകാലിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമായി തിരിച്ചെത്താന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2024 ടി20 ലോകകപ്പിന് മുന്നോടിയായി ഹസരങ്കയ്ക്ക് പരിക്ക് മാറി സുഖം പ്രാപിക്കേണ്ടതുണ്ട്. ഇതിനായി ഐപിഎല്‍ ഒഴിവാക്കാനും വിശ്രമം നല്‍കാനുമാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശമെന്ന് എസ്എല്‍സി സിഇഒ ആഷ്‌ലി ഡി സില്‍വ മാധ്യമങ്ങളോട് പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് താരത്തിന് ഐപിഎല്‍ സീസണിന്റെ തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാകുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ ഹസരംഗയെ 1.5 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് സ്വന്തം തട്ടകത്തിലെത്തിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com