'കേരളത്തിൽ നിന്നൊരാൾ ഇന്ത്യൻ ടീമിലെത്തണമെങ്കിൽ, അയാൾ സ്പെഷ്യലാണ്...'; സഞ്ജു സാംസൺ

ലോകത്തെ ഏറ്റവും മികച്ച ടീമിനുവേണ്ടിയാണ് താൻ ക്രിക്കറ്റ് കളിക്കുന്നത്.
'കേരളത്തിൽ നിന്നൊരാൾ ഇന്ത്യൻ ടീമിലെത്തണമെങ്കിൽ, അയാൾ സ്പെഷ്യലാണ്...'; സഞ്ജു സാംസൺ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിര സാന്നിധ്യമാകാനുള്ള ശ്രമത്തിലാണ് മലയാളി താരം സഞ്ജു സാംസൺ. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്താൻ ഐപിഎല്ലിലെ പ്രകടനം നിർണായകമാണ്. ഈ സാഹചര്യത്തിലാണ്രാജസ്ഥാൻ റോയൽസിനായി മലയാളി താരം പരിശീലനം ആരംഭിച്ചിരിക്കുന്നത്. അതിന് മുമ്പായി ഇന്ത്യൻ ടീമിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ.

ലോകത്തെ ഏറ്റവും മികച്ച ടീമിനുവേണ്ടിയാണ് താൻ ക്രിക്കറ്റ് കളിക്കുന്നത്. ഇന്ത്യയാണ് ലോകത്തെ ഏറ്റവും മികച്ച ടീം. കഴിവുള്ള നിരവധി താരങ്ങളുള്ള രാജ്യം. ശക്തമായ മത്സരമുള്ള ഒരു രാജ്യത്ത് നിന്നും ഒരാൾ ഇന്ത്യൻ ടീമിലെത്തുന്നെങ്കിൽ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള ആളെങ്കിൽ അയാൾക്ക് സവിശേഷമായ കഴിവുകൾ ഉണ്ടാകുമെന്ന് സഞ്ജു സാംസൺ വ്യക്തമാക്കി.

'കേരളത്തിൽ നിന്നൊരാൾ ഇന്ത്യൻ ടീമിലെത്തണമെങ്കിൽ, അയാൾ സ്പെഷ്യലാണ്...'; സഞ്ജു സാംസൺ
നോമ്പ് ദൈവത്തിന് വേണ്ടി, ഫുട്ബോൾ ജീവിതത്തിനും; ഒഴിഞ്ഞ വയറുമായി ഫുട്ബോൾ കളിച്ച് അമദ് ദിയാലോ

തന്റെ ആക്രമണ ബാറ്റിം​ഗ് ശൈലിയെക്കുറിച്ചും സഞ്ജു സംസാരിച്ചു. തനിക്ക് തന്റേതായ ശൈലിയിൽ ബാറ്റ് ചെയ്യാനാണ് ആ​ഗ്രഹം. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ശൈലിയിൽ തനിക്ക് ബാറ്റ് ചെയ്യണം. അതുകൊണ്ടാണ് ആക്രമിച്ചു കളിക്കുന്ന രീതിയിൽ താൻ ബാറ്റ് ചെയ്യുന്നതെന്ന് സഞ്ജു പ്രതികരിച്ചു.

'കേരളത്തിൽ നിന്നൊരാൾ ഇന്ത്യൻ ടീമിലെത്തണമെങ്കിൽ, അയാൾ സ്പെഷ്യലാണ്...'; സഞ്ജു സാംസൺ
​ഗുജറാത്ത് ടൈറ്റൻസിൽ ശുഭ്മൻ‍ ഗില്ലിന്റെ നായക ദിനങ്ങൾ; ഇന്ത്യൻ ക്രിക്കറ്റിന്റെയും

കൊവിഡ് സമയത്ത് താൻ ഒരുപാട് കഠിനാദ്ധ്വാനം ചെയ്തു. ഒരുപാട് പേർ തന്നെ സഹായിച്ചു. എല്ലാം മികച്ച രീതിയിലാണ് സംഭവിക്കുന്നത്. ഇതുവരെ നേടിയതിൽ താൻ തൃപ്തനല്ല. ഇനിയും മുന്നോട്ട് പോകണം. ക്രിക്കറ്റിൽ അടയാളപ്പെടുത്തുന്ന രീതിയിൽ എന്തെങ്കിലും തനിക്ക് ചെയ്യണമെന്നും സഞ്ജു സാംസൺ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com