അരങ്ങേറ്റ ടെസ്റ്റിലെ അർദ്ധ സെഞ്ച്വറി, തുണയായത് ദ്രാവിഡിന്റെ വാക്കുകൾ; ദേവ്ദത്ത് പടിക്കൽ

ഇന്ത്യയുടെ നീല ജഴ്സിയിൽ തിരികെയെത്തുകയാണ് തന്റെ അടുത്ത ലക്ഷ്യം
അരങ്ങേറ്റ ടെസ്റ്റിലെ അർദ്ധ സെഞ്ച്വറി, തുണയായത് ദ്രാവിഡിന്റെ വാക്കുകൾ; ദേവ്ദത്ത് പടിക്കൽ

ധരംശാല: ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ദേവ്ദത്ത് പടിക്കൽ. 60 റൺസുമായി ആദ്യ മത്സരത്തിൽ തന്നെ പടിക്കൽ അർദ്ധ സെഞ്ച്വറി നേടി. നാലാം വിക്കറ്റിൽ സർഫറാസ് ഖാനൊപ്പം 97 റൺസ് കൂട്ടുകെട്ട് ഉയർത്താനും കർണാടകയുടെ മലയാളി താരത്തിന് കഴിഞ്ഞു. സിക്സ് നേടിയാണ് താരം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. പിന്നാലെ തന്റെ പ്രകടനത്തിന് പിന്നിൽ രാഹുൽ ദ്രാവിഡിന്റെ വാക്കുകളെന്ന് പറയുകയാണ് ദേവ്ദത്ത് പടിക്കൽ.

മത്സരത്തിൽ ആദ്യ 10 മുതൽ 15 ഓവർ വരെ ഒരു സമ്മർദ്ദം ഉണ്ടാവും. അത് ആസ്വദിക്കുക. രാഹുൽ സാറിന്റെ ഈ വാക്കുകൾ തനിക്ക് ഏറെ ആശ്വാസമായി. താനും സർഫറാസും നന്നായി കളിച്ചു. തനിക്കിനി മറ്റൊരു ലക്ഷ്യമുണ്ട്. ഇന്ത്യയുടെ നീല ജഴ്സിയിലേക്ക് മടങ്ങിയെത്തുക. അതിനായി കുറച്ച് അവസരങ്ങൾ മാത്രമെയുള്ളു. അതിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ് തന്റെ ദൗത്യമെന്നും പടിക്കൽ വ്യക്തമാക്കി.

അരങ്ങേറ്റ ടെസ്റ്റിലെ അർദ്ധ സെഞ്ച്വറി, തുണയായത് ദ്രാവിഡിന്റെ വാക്കുകൾ; ദേവ്ദത്ത് പടിക്കൽ
ലാ ലീഗയിൽ ജിറോണയെ പിന്നിലാക്കി ബാഴ്സ; ഇനി പോരാട്ടം റയലുമായി

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റിന് 473 റൺസെന്ന നിലയിലാണ്. ഇന്ത്യയ്ക്കിപ്പോൾ 255 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡാണുള്ളത്. മൂന്ന് ദിവസം ബാക്കി നിൽക്കെ മത്സരത്തിന് ഫലം ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com