
ധര്മ്മശാല: ഇംഗ്ലണ്ടിനെതിരെ ധര്മ്മശാലയില് പുരോഗമിക്കുന്ന അഞ്ചാം ടെസ്റ്റില് ക്യാപ്റ്റന് രോഹിത് ശര്മ്മയ്ക്ക് സെഞ്ച്വറിയശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയ ഹിറ്റ്മാന് രണ്ടാം ദിനമാണ് സെഞ്ച്വറി. മൂന്നക്കം തികച്ചതിന് പിന്നാലെ ഇന്ത്യന് നായകനെ ഇംഗ്ലീഷ് ക്യാപ്റ്റന് ബെന് സ്റ്റോക്സ് ക്ലീന് ബൗള്ഡാക്കി പുറത്താക്കുകയായിരുന്നു. 162 പന്തില് 103 റണ്സെടുത്താണ് രോഹിത് കൂടാരം കയറിയത്. മൂന്ന് സിക്സും 13 ബൗണ്ടറിയുമടങ്ങുന്നതാണ് ഹിറ്റ്മാന്റെ ഇന്നിങ്സ്.
💯 for Rohit Sharma! 🙌
— BCCI (@BCCI) March 8, 2024
His 12th Test ton! 👏
Talk about leading from the front 👍 👍
Follow the match ▶️ https://t.co/jnMticF6fc #TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/LNofJNw048
ടെസ്റ്റ് കരിയറിലെ 12-ാമത് സെഞ്ച്വറിയാണ് രോഹിത് ധര്മ്മശാലയില് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ഓപ്പണറായി ഇറങ്ങി രോഹിത് നേടുന്ന നാലാമത് ടെസ്റ്റ് സെഞ്ച്വറിയുമാണിത്. ഇതോടെ ഇതിഹാസ താരം സുനില് ഗവാസ്കറിനൊപ്പമെത്താന് ഹിറ്റ്മാന് സാധിച്ചു. ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല് സെഞ്ച്വറി നേടുന്ന ഇന്ത്യന് ഓപ്പണര് എന്ന റെക്കോര്ഡിലാണ് രോഹിത് ഗവാസ്കറിനൊപ്പമെത്തിയത്.
ഒടുവിൽ സ്റ്റോക്സ് പന്തെടുത്തു; രോഹിത് ശർമ്മയെ ക്ലീൻ ബൗൾഡാക്കിഅന്താരാഷ്ട്ര ക്രിക്കറ്റില് രോഹിത് സ്വന്തമാക്കുന്ന 48-ാം സെഞ്ച്വറിയെന്ന പ്രത്യേകതയും ഇതിനുണ്ട്. ഓപ്പണറായി ഇറങ്ങി മാത്രം നേടുന്ന 43-ാമത് സെഞ്ച്വറിയും. ഈ നേട്ടത്തില് ക്രിസ് ഗെയ്ലിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താന് രോഹിത്തിന് സാധിച്ചു. ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതല് അന്താരാഷ്ട്ര സെഞ്ച്വറികള് നേടിയതില് ഒന്നാമത് ഡേവിഡ് വാര്ണറും (49) രണ്ടാമത് സച്ചിന് ടെണ്ടുല്ക്കറുമാണ് (45).