
വെല്ലിങ്ടണ്: ന്യൂസിലന്ഡിനെതിരായ ഒന്നാം ടെസ്റ്റില് കൂറ്റന് വിജയം പിടിച്ചെടുത്ത് ഓസ്ട്രേലിയ. വെല്ലിങ്ടണ് ടെസ്റ്റില് 172 റണ്സിന്റെ ആധികാരിക വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. 369 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്ഡിന്റെ രണ്ടാം ഇന്നിങ്സ് 196 റണ്സില് അസാനിച്ചു.
ഓസീസിന് വേണ്ടി ആറ് വിക്കറ്റുകള് വീഴ്ത്തിയ നഥാന് ലിയോണാണ് കിവികളുടെ ചിറകരിഞ്ഞത്. ഒന്നാം ഇന്നിങ്സില് ലിയോണ് നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. രണ്ട് ഇന്നിങ്സുകളിലുമായി താരം പത്ത് വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്.
A comprehensive victory for the Aussies in Wellington!
— cricket.com.au (@cricketcomau) March 3, 2024
Nathan Lyon finishes with match figures of 10-108 #NZvAUS pic.twitter.com/0obsbQ46l9
രണ്ടാം ഇന്നിങ്സില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 111 റണ്സെന്ന നിലയിലാണ് ന്യൂസിലന്ഡ് നാലാം ദിനം ആരംഭിച്ചത്. വിജയത്തിനായി 258 റണ്സ് ലക്ഷ്യമിട്ട് ഇറങ്ങിയ കിവികള്ക്ക് വേണ്ടി രചിന് രവീന്ദ്ര അര്ധ സെഞ്ച്വറി സ്വന്തമാക്കി. 105 പന്തില് നിന്ന് എട്ട് ബൗണ്ടറിയും ഒരു സിക്സുമടക്കം 59 റണ്സെടുത്ത രചിനാണ് ന്യൂസിലന്ഡിന്റെ ടോപ് സ്കോറര്. 38 റണ്സെടുത്ത ഡാരില് മിച്ചലും 26 റണ്സെടുത്ത സ്കോട്ട് കുഗ്ലെജിനും ഭേദപ്പെട്ട സംഭാവനകള് നല്കിയെങ്കിലും മറ്റാര്ക്കും തിളങ്ങാനായില്ല.
വില് യങ് (15), മാറ്റ് ഹെന്റി (14) എന്നിവര് മാത്രമാണ് കിവീസ് നിരയില് പിന്നീട് രണ്ടക്കം കടന്നത്. ടോം ലഥാം (8), കെയ്ന് വില്യംസണ് (9), ടോം ബ്ലണ്ടല് (0), ഗ്ലെന് ഫിലിപ്സ് (1), ടിം സൗത്തി (7), വില് ഒറൗര്ക്ക് (0*) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം. ഓസീസിന് വേണ്ടി നഥാന് ലിയോണ് ആറ് വിക്കറ്റുകള് വീഴ്ത്തി തിളങ്ങിയപ്പോള് ട്രാവിസ് ഹെഡും കാമറൂണ് ഗ്രീനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 383 റണ്സ് പിന്തുടര്ന്ന ന്യൂസിലന്ഡ് വെറും 179 റണ്സിന് ഓള്ഔട്ടായിരുന്നു. രണ്ടാം ഇന്നിങ്സില് 164 റണ്സാണ് ഓസ്ട്രേലിയയ്ക്ക് നേടാനായത്. വെറും 37 റണ്സിനിടെ ഓസീസിന്റെ അവസാന ആറ് വിക്കറ്റുകളും വീഴ്ത്താനായിട്ടും ന്യൂസിലന്ഡിന് മുന്തൂക്കം നേടാനായിരുന്നില്ല.
37 റണ്സിനിടെ ആറ് വിക്കറ്റുകള് വീഴ്ത്തി കിവിപ്പട; ഓസീസിനെതിരായ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്രണ്ടാം ഇന്നിങ്സില് ചെറിയ സ്കോറില് ഓസീസിനെ ഒതുക്കി ന്യൂസിലന്ഡ് മത്സരത്തിലേക്ക് തിരിച്ചുവന്നിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഗ്ലെന് ഫിലിപ്സാണ് ഓസ്ട്രേലിയയെ തകര്ത്തത്. 16 ഓവറില് 45 റണ്സ് വഴങ്ങിയാണ് ഗ്ലെന് ഫിലിപ്സിന്റെ വിക്കറ്റ് വേട്ട. മാറ്റ് ഹെന്റി മൂന്ന് വിക്കറ്റും ക്യാപ്റ്റന് ടിം സൗത്തി രണ്ട് വിക്കറ്റും വീഴ്ത്തി.
46 പന്തില് 41 റണ്സെടുത്ത നഥാന് ലിയോണാണ് ഓസീസിന്റെ ടോപ് സ്കോറര്. ആദ്യ ഇന്നിങ്സില് സെഞ്ച്വറി നേടി നിര്ണായക പ്രകടനം കാഴ്ചവെച്ച കാമറൂണ് ഗ്രീന് 34 റണ്സെടുത്തു. ട്രാവിസ് ഹെഡ് (29), ഉസ്മാന് ഖവാജ (28) എന്നിവരും ഭേദപ്പെട്ട സംഭാവന നല്കി.