ഇന്ത്യൻ താരങ്ങളിൽ മുന്നിൽ ഹർഷൽ പട്ടേൽ; ശ്രേയസ് ​ഗോപാൽ മുംബൈ ഇന്ത്യൻസിൽ

കേരളത്തിനായി കളിക്കുന്ന ശ്രേയസ് ​ഗോപാലിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
ഇന്ത്യൻ താരങ്ങളിൽ മുന്നിൽ ഹർഷൽ പട്ടേൽ; ശ്രേയസ് ​ഗോപാൽ മുംബൈ ഇന്ത്യൻസിൽ

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീ​ഗ് താരലേലം പുരോ​ഗമിക്കവെ ഇന്ത്യൻ താരങ്ങളിൽ മുന്നിട്ട് നിൽക്കുന്നത് ഹർഷൽ പട്ടേൽ. 11.75 കോടി രൂപയ്ക്കാണ് താരം പഞ്ചാബ് കിം​ഗ്സിൽ എത്തിയത്. ഇന്ത്യയ്ക്കായി 25 ‌ട്വന്റി 20 മത്സരങ്ങൾ ഹർഷൽ പട്ടേൽ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ജഴ്സി അണിയാത്ത താരങ്ങളിൽ ഉത്തർ പ്രദേശ് താരം സമീർ റിസ്‌വി മുന്നിലെത്തി. 8.40 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സൂപ്പർ കിം​ഗ്സ് സ്വന്തമാക്കിയത്.

കർണാടക സ്വദേശിയെങ്കിലും കേരളത്തിനായി കളിക്കുന്ന ശ്രേയസ് ​ഗോപാലിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയാണ് മുംബൈ ശ്രേയസിനായി മുടക്കിയത്. കാർത്തിക് ത്യാ​ഗി 60 ലക്ഷം രൂപയ്ക്ക് ​ഗുജറാത്തിലെത്തി. മറ്റൊരു ഇന്ത്യൻ താരമായ ജയ്ദേവ് ഉന്നത്കട്ടിനെ 1.60 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.

ഇന്ത്യൻ താരങ്ങളിൽ മുന്നിൽ ഹർഷൽ പട്ടേൽ; ശ്രേയസ് ​ഗോപാൽ മുംബൈ ഇന്ത്യൻസിൽ
'സ്റ്റാർ'ക്ക് 24.75 കോടിക്ക് കൊൽക്കത്തയിൽ; തിളങ്ങി ഓസ്ട്രേലിയൻ താരങ്ങൾ

ഐപിഎൽ താരലേലം പുരോ​ഗമിക്കുമ്പോൾ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർകാണ് വിലേയറിയ താരം. 24.75 കോടി രൂപയ്ക്ക് ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസാണ് ലേലത്തിലെ രണ്ടാമത്തെ വിലയേറിയ താരം. 20.50 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദാണ് കമ്മിൻസിനെ സ്വന്തമാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com