Top

'വേദനിപ്പിക്കുന്ന കാര്യമാണ് ബോഡി ഷെയിമിംഗ്, തലമുറ മാറ്റം അറിയാത്ത ആളുകളോട് തല്‍ക്കാലം പ്രതികരിക്കാന്‍ സമയമില്ല'; ലുഖ്മാന്‍ അവറാന്‍

20 April 2022 5:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വേദനിപ്പിക്കുന്ന കാര്യമാണ് ബോഡി ഷെയിമിംഗ്, തലമുറ മാറ്റം അറിയാത്ത ആളുകളോട് തല്‍ക്കാലം പ്രതികരിക്കാന്‍ സമയമില്ല; ലുഖ്മാന്‍ അവറാന്‍
X

അടുത്ത കാലത്തിറങ്ങിയ ശ്രദ്ധേയമായ ഭൂരിഭാഗം ചിത്രങ്ങളുടെയും ഭാഗമായിരുന്നു യുവനടന്‍ ലുഖ്മാന്‍ അവറാന്‍. ലുഖ്മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഈയടുത്താണ് ലുഖ്മാന്‍ വിവാഹിതനായത്. വിവാഹത്തിന്റെ വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞപ്പോള്‍ ഒരു വിഭാഗം ആളുകള്‍ നിറത്തിന്റെ പേരില്‍ അധിക്ഷേപവര്‍ഷവുമായി രംഗത്തെത്തിയിരുന്നു. അതിനെ കുറിച്ച് ലുഖ്മാന്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രതികരിച്ചിരിക്കുകയാണ്. 'വനിത'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലുഖ്മാന്റെ പ്രതികരണം.

വളരെ ചെറിയൊരു മോശം ആളുകളാണ് മോശം കമന്റുമായി വന്നത്. ബാക്കിയുള്ളവരൊക്കെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. അത്തരം മോശം ചിന്താഗതിയുള്ളവരോട് മനപൂര്‍വമാണ് പ്രതികരിക്കാതിരുന്നത്. കാരണം അവരൊന്നും പ്രതികരണം പോലും അര്‍ഹിക്കുന്നില്ല. മാത്രമല്ല പ്രതികരിച്ചാല്‍ ആ ആളുകള്‍ക്ക് വിസിബിലിറ്റി കിട്ടുമെന്നും ലുഖ്മാന്‍ പറഞ്ഞു.

'വേദനിപ്പിക്കുന്ന കാര്യമാണ് ബോഡി ഷെയ്മിങ്. ആളുകളുടെ മനസ്സില്‍ പതിഞ്ഞുപോയ തെറ്റുകളാണ് അവരെകാണ്ടിങ്ങിനെ ചിന്തിപ്പിക്കുന്നത്. അത് മാറാന്‍ സമയമെടുക്കും. ഞാനും പണ്ട് ഇങ്ങനെ കളിയാക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ടാവും. പക്ഷെ ഇപ്പോള്‍ അതൊക്കെ തെറ്റാണെന്ന് അറിയാം. തലമുറമാറ്റം അറിയാത്ത ആളുകളോട് തല്‍ക്കാലം പ്രതികരിക്കാന്‍ സമയമില്ല', ലുഖ്മാന്‍ പറഞ്ഞു.

Story Highlights: LUQMAN AVARAN ABOUT BODY SHAMING

Next Story