'സുഷാന്തിനെ മിസ് ചെയ്യുന്നു'; കേദാര്‍നാഥ് വാര്‍ഷികദിനത്തില്‍ സാറ അലി ഖാന്
മൂന്ന് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമായതെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു
7 Dec 2021 4:51 PM GMT
ഫിൽമി റിപ്പോർട്ടർ

കേദാര്‍നാഥ് എന്ന തന്റെ ആദ്യ ചിത്രം തീയേറ്ററിലെത്തിയതിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ സന്തോഷം പങ്കുവച്ച് നടി സാറ അലി ഖാന്. മൂന്ന് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമായതെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. തന്റെ ആദ്യ നായകനായ സുഷാന്ത് സിങ് രാജ്പുത്തിനെ മിസ് ചെയ്യുന്നതായും സിനിമയില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് സാറ കുറിച്ചു.
സാറ അലി ഖാന്റെ വാക്കുകള്‍;
മൂന്ന് വര്‍ഷം മുമ്പ് എന്റെ വലിയ സ്വപ്നം യാഥാര്‍ത്ഥ്യമായി, ഞാനൊരു നടിയായി. എന്റെ ഏറ്റവും സ്പെഷ്യലും ആദ്യത്തെതുമായ സിനിമ റിലീസ് ചെയ്തു. കേഥാര്‍നാഥ് എനിക്ക് എന്താണെന്ന് വിവരിക്കാന്‍ പറ്റുമോയെന്ന് സംശയമാണ്. ആ സ്ഥലം, ആ ഓര്‍മ്മകള്‍ എല്ലാം. ഇന്ന് ഞാന്‍ എന്റെ മന്‍സൂറിനെ മിസ് ചെയ്യുന്നു. മുക്കു നിങ്ങളുടെ മനസില്‍ ഇടം നേടിയത് സുശാന്തിന്റെ സഹായവും പിന്തുണയും കൊണ്ടാണ്. നിന്നെ എന്നെന്നും മിസ് ചെയ്യും സുശാന്ത്.
അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കേഥാര്‍നാഥ്. ഒരു ഹിന്ദു ബ്രാഹ്മണ് പെണ്‍കുട്ടിയും മുസ്ലീം യുവാവും പ്രണയത്തിലാകുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ. കേഥാര്‍നാഥ് പ്രളയം അടിസ്ഥനാമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു കേദാര്‍നാഥ്.