Top

'മഹേഷ് ബാബു എന്താണ് ഉദേശിച്ചത്'; ബോളിവുഡ് പരാമർശത്തിൽ പ്രതികരണവുമായി രാംഗോപാൽ വർമ്മ

'തെന്നിന്ത്യന്‍ സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് പണമുണ്ടാക്കുന്നത് നോക്കൂ. ബോളിവുഡ് എന്നത് ഒരു കമ്പനിയല്ല'

12 May 2022 2:09 PM GMT
ഫിൽമി റിപ്പോർട്ടർ

മഹേഷ് ബാബു എന്താണ് ഉദേശിച്ചത്; ബോളിവുഡ് പരാമർശത്തിൽ പ്രതികരണവുമായി രാംഗോപാൽ വർമ്മ
X

ബോളിവുഡ് തന്നെ അർഹിക്കുന്നില്ല എന്ന മഹേഷ് ബാബുവിന്റെ പരാമർശത്തിൽ പ്രതികരണവുമായി സംവിധായകൻ രാംഗോപാൽ വർമ്മ. മഹേഷ് ബാബു എന്ത് അർത്ഥത്തിലാണ് അത്തരമൊരു പരാമർശം നടത്തിയത് എന്ന് അദ്ദേഹം ചോദിക്കുന്നു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഒരു നടൻ എന്ന നിലയ്ക്ക് അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. എന്നാൽ അദ്ദേഹം എന്ത് അർത്ഥത്തിലാണ് ബോളിവുഡ് തന്നെ അർഹിക്കുന്നില്ല എന്ന് പറഞ്ഞത് എന്ന് മനസിലാകുന്നില്ല. തെന്നിന്ത്യന്‍ സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് പണമുണ്ടാക്കുന്നത് നോക്കൂ. ബോളിവുഡ് എന്നത് ഒരു കമ്പനിയല്ല. അത് മാധ്യമങ്ങൾ നൽകിയ ഒരു ലേബൽ ആണ്', രാംഗോപാൽ വർമ്മ പറഞ്ഞു. നിങ്ങള്‍ എന്തിനാണ് ബോളിവുഡിനെ സാമാന്യവല്‍ക്കരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം തെലുങ്ക് ചിത്രം മേജറിന്റെ ട്രെയ്‌ലർ ലോഞ്ചിനിടയിലാണ് മഹേഷ് ബാബുവിന്റെ വിവാദ പരാമർശം. 'എനിക്ക് ഹിന്ദിയിൽ നിന്ന് ഒരുപാട് ഓഫറുകൾ ലഭിച്ചിരുന്നു, പക്ഷെ അവർ എന്നെ അർഹിക്കുന്നില്ല. എനിക്ക് താരപരിവേഷം നൽകിയത് തെലുങ്ക് സിനിമയാണ്. ഇവിടെ തുടരാനാണ് താൻ ആ​ഗ്രഹിക്കുന്നൂത്. മറ്റൊരു ഇൻഡസ്ട്രിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. അതിനായി സമയം കളയാൻ ആ​ഗ്രഹിക്കുന്നുമില്ല. ഞാൻ എന്നും തെലുങ്ക് സിനിമകളുടെ ഭാ​ഗമാകാനാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ അത് കാണണമെന്നുമാണ് ഞാൻ ആഗ്രഹുക്കുന്നത്. ഇപ്പോൾ അത് സാധ്യമായതിൽ അതിയായ സന്തോഷത്തിലാണ്' എന്നാണ് മഹേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞത്.

story highlights: ram gopal varma comments on the mahesh babu bollywood remark

Next Story