Top

രൺവീർ സിങിന്റെ ന​ഗ്ന ചിത്രങ്ങൾ 'സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു'; കേസെടുക്കണമെന്ന് പരാതി

നടനെതിരെ ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

25 July 2022 9:04 PM GMT
ഫിൽമി റിപ്പോർട്ടർ

രൺവീർ സിങിന്റെ ന​ഗ്ന ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു; കേസെടുക്കണമെന്ന് പരാതി
X

മുംബൈ: ന​ഗ്ന ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് നടൻ രൺവീർ സിങിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസിൽ പരാതി. താരത്തിന്റെ ന​ഗ്ന ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ടു പരാതികൾ ലഭിച്ചെന്ന് ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. രൺവീറിന്റെ ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

കിഴക്കൻ മുംബൈയിൽ നിന്നുളള ഒരു സർക്കാരിതര സംഘടനയുടെ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രൺവീർ സിങിനെതിരെ മുംബൈയിലെ ചെംമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്റെ ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്ന് എൻ‌ജി‌ഒ ഭാരവാഹി പരാതിയിൽ പറഞ്ഞു.നടനെതിരെ ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

രൺവീർ സിങിനെതിരെ സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തിൽ കേസെടുക്കണമെന്ന് വനിത അഭിഭാഷക പരാതിയിൽ ആവശ്യപ്പെട്ടു. 'ഈ വിഷയത്തിൽ തിങ്കളാഴ്ച ഒരു എൻ‌ജി‌ഒയുമായി ബന്ധപ്പെട്ട വ്യക്തിയിൽ നിന്നും ഒരു വനിതാ അഭിഭാഷകയിൽ നിന്നും ഞങ്ങൾക്ക് പരാതി ലഭിച്ചു. ഇതുവരെ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഞങ്ങൾ അന്വേഷിക്കുകയാണ്,' എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

STORY HIGHLIGHTS: Ranveer Singh's nude pictures 'hurt women's sentiments'; Complaint to file a case

Next Story