Top

' വെറും ഏഴു മിനിറ്റുള്ള റോളിൽ നിന്ന് ഞാൻ ഒരു കരിയർ തന്നെ ഉണ്ടാക്കി'; തപ്‍സി പന്നു

''ഒരു ലീഡ് റോൾ കിട്ടുന്ന സിനിമകൾ മാത്രമല്ല ഞാൻ ചെയ്യുന്നത്''

31 Jan 2022 6:56 AM GMT
ഫിൽമി റിപ്പോർട്ടർ

 വെറും ഏഴു മിനിറ്റുള്ള റോളിൽ നിന്ന് ഞാൻ ഒരു കരിയർ തന്നെ ഉണ്ടാക്കി; തപ്‍സി പന്നു
X

നടി തപ്സി പന്നു തന്റെ കരിയറിലെ മറ്റൊരു വിജയം കൂടി ആസ്വദിക്കുകയാണ്. ജർമ്മൻ ചിത്രമായ 'റൺ ലോല റണ്ണി'ന്റെ ഔദ്യോഗിക ഹിന്ദി റീമേക്കായ നെറ്റ്ഫ്ലിക്സ് ചിത്രം 'ലൂപ് ലാപേട്ട'യിലാണ് താരം ഇപ്പോൾ മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നത്. മരണത്തിൽ നിന്ന് തന്റെ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റൊരു കുരുക്കിൽ അകപ്പെട്ട് പോകുന്നതാണ് ചിത്രം. ഇപ്പോൾ ചിത്രം, തന്നെ ഒരുപാട് സ്വാധീനിച്ചു എന്നും തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഏഴു മിനിറ്റുള്ള റോളിൽ നിന്ന് നേടിയെടുത്തതെന്നും താരം പറയുന്നു.

"ഞാനൊരു കരിയർ ഉണ്ടാക്കിയത് വളരെ ട്രിക്കിയായ വേഷങ്ങൾ ചെയ്യുന്നതിലൂടെയാണ്. എനിക്ക് ഒരിക്കലും അഭിനയം പാരമ്പര്യമായി ലഭിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം രണ്ടു തരത്തിലുള്ള സിനിമകളാണ് ഉള്ളത്. ഒന്ന് വിനോദം നിറഞ്ഞ സിനിമകൾ. അതിൽ നമ്മൾ ഒതുങ്ങി പോകാൻ സാധ്യതയുണ്ട്. മറ്റൊന്ന് സീരിയസ് സിനിമകൾ.''

സിനിമ നമ്മളെ വളരെ ആഴത്തിൽ അതിലേക്ക് തള്ളി വിടും. കേന്ദ്ര കഥാപാത്രങ്ങളിൽ തന്നെ ഉറച്ചു നിൽക്കണമെന്ന് ഇതുവരെ കരുതിയിട്ടില്ല. ഒരു ലീഡ് റോൾ കിട്ടുന്ന സിനിമകൾ മാത്രമല്ല ഞാൻ ചെയ്യുന്നത്. അങ്ങനെയല്ലാത്ത'' സിനിമകൾ ചെയ്യാറുമുണ്ട്. ഒരു പ്രത്യേക ശ്രദ്ധ സിനിമയിൽ എനിക്ക് ലഭിക്കണമെന്ന ആഗ്രഹവും എനിക്കില്ല. ചെയ്യുന്ന കഥാപാത്രം എത്ര ആഴത്തിൽ നമ്മളെ കൊണ്ടുപോകുന്നു എന്നതാണ് പ്രധാനം.'' തപ്സി പറഞ്ഞു.

'ലൂപ് ലാപേട്ട' ഫെബ്രുവരി നാലിനാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

Next Story