Top

ഇത് 'റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്'; ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്; 'ഛുപ്' ടീസർ

അൽപ്പം നിഗൂഢതകൾ നിറച്ചാണ് ദുൽഖറിന്റെ കഥാപാത്രത്തെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്.

9 July 2022 10:06 AM GMT
ഫിൽമി റിപ്പോർട്ടർ

ഇത് റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്; ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്; ഛുപ് ടീസർ
X

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ബോളിവുഡ് സിനിമയുടെ ടീസർ പുറത്തിറങ്ങി. 'ഛുപ്: റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ ആർ ബാൽകി ആണ് സംവിധാനം ചെയ്യുന്നത്. സിനിമ ഒരു പ്രതികാരത്തിന്റെ കഥയായിരിക്കും പറയുക എന്നാണ് ടീസർ നൽകുന്ന സൂചന.

ദുൽഖർ അവതരിപ്പിക്കുന്ന കഥാപാത്രം കടലാസുപൂക്കൾ ഉണ്ടാക്കി നടി ശ്രേയ ധന്വന്തരിയ്ക്ക് നൽകുന്നതാണ് ടീസറിൽ കാണിക്കുന്നത്. അൽപ്പം നിഗൂഢതകൾ നിറച്ചാണ് ദുൽഖറിന്റെ കഥാപാത്രത്തെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. നടൻ സണ്ണി ഡിയോളും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


പ്രമുഖ സംവിധായകന്‍ ഗുരു ദത്തിന്റെ ജന്മവാര്‍ഷിക ഓര്‍മ്മദിനത്തിലാണ് ഛുപിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗുരു ദത്തിനുള്ള ആദരവാണ് ഈ സിനിമയെന്ന് ബാൽകി നേരത്തെ പറഞ്ഞിരുന്നു. ബാൽക്കിയും രാജ സെന്നും റിഷി വിര്‍മാനിയും ചേര്‍ന്നാണ് സിനിമ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്

വിശാല്‍ സിന്‍ഹ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

story highlights: dulquer salmaan movie chup teaser released

Next Story