Top

തിയേറ്ററിലെ പരാജയത്തിന് ശേഷം 'പൃഥ്വിരാജ്' ഇനി ഒടിടിയിലേക്ക്; റിലീസ് തീയതിയുമായി ആമസോൺ പ്രൈം

ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

28 Jun 2022 10:24 AM GMT
ഫിൽമി റിപ്പോർട്ടർ

തിയേറ്ററിലെ പരാജയത്തിന് ശേഷം പൃഥ്വിരാജ് ഇനി ഒടിടിയിലേക്ക്; റിലീസ് തീയതിയുമായി ആമസോൺ പ്രൈം
X

അക്ഷയ് കുമാർ നായകനാകുന്ന ചിത്രം 'സാമ്രാട്ട് പൃഥ്വിരാജ്' ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോൺ പ്രൈമിലൂടെ ജൂലൈ ഒന്ന് മുതലാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുക. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രൈമില്‍ ചിത്രം കാണാനാവും.

ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ അനക്കം സൃഷ്ടിക്കാന്‍ സാധിച്ചില്ല. 200 കോടി ബജറ്റിൽ റിലീസ് ചെയ്ത ചിത്രത്തിന് ഇന്ത്യയിൽ നിന്ന് 70 കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാൻ കഴിഞ്ഞത്. ആഗോള ബോക്സ് ഓഫീസില്‍ 90 കോടിയിൽ താഴെ മാത്രമാണ് സിനിമയുടെ കളക്ഷൻ.

ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി തിരക്കഥയൊരുക്കിയിരിക്കുന്നത്.

സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം.

story highlights: akshay kumar movie samrat prithviraj to stream on amazon from july

Next Story