ഒരൊറ്റ സെഞ്ച്വറി നേടിയാൽ റൂട്ടിന് നാല് പേരെ മറികടക്കാം; സ്വന്തമാകുന്ന റെക്കോർഡുകൾ രണ്ടെണ്ണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ടെസ്റ്റ് ക്രിക്കറ്റിൽ ഇം​ഗ്ലണ്ടിനായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായിരിക്കുകയാണ് ജോ റൂട്ട്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിം​ഗ്സിൽ ജോ റൂട്ട് തന്റെ കരിയറിലെ 34-ാം സെഞ്ച്വറി നേടി

33 സെഞ്ച്വറി നേടിയ ഇം​ഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്ക് ഇനി പട്ടികയിൽ രണ്ടാമൻ

ഒരു സെഞ്ച്വറി കൂടി നേടിയാൽ ജോ റൂട്ടിന് രണ്ട് റെക്കോർഡുകൾ സ്വന്തം പേരിൽ കുറിക്കാം

ടെസ്റ്റ് ക്രിക്കറ്റിൽ ഇം​ഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസെന്ന നേട്ടത്തിന് റൂട്ടിന് വേണ്ടത് 96 റൺസ് മാത്രം

മഹേള ജയവർദ്ധന, ബ്രയാൻ ലാറ, സുനിൽ ​ഗാവസ്കർ, യൂനിസ് ഖാൻ എന്നിവരെ മറികടക്കാനും റൂട്ടിന് വേണ്ടത് ഒരു സെഞ്ച്വറി

ജയവർദ്ധനയും ലാറയും ഗാവസ്കറും യൂനിസ് ഖാനും ടെസ്റ്റ് കരിയറിൽ നേടിയത് 34 സെഞ്ച്വറികൾ

51 ടെസ്റ്റ് സെഞ്ച്വറികൾ നേടിയ സച്ചിൻ തെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമത്