ഗൂഗിളിനെ കോപ്പിയടിച്ച് ആപ്പിള്‍? ഐഫോണ്‍ 18 പ്രോ വില കേട്ട് കണ്ണുതള്ളരുത്!

ഇന്ത്യയില്‍ ഐഫോണ്‍ 18 പ്രോ വില എത്രയാണെന്ന് അറിയാം

ഐഫോണ്‍ 18 സീരീസ് ലോഞ്ചിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. പുത്തന്‍ സീരീസ് ഫോണുകളുടെ വിലയുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടാണിപ്പോള്‍ പ്രധാന വിഷയമായി മാറിയിരിക്കുന്നത്. പുതിയ ഐഫോണ്‍ 18 പ്രോ ഉപകരണങ്ങളുടെ ഹാര്‍വെയര്‍ അപ്പ്‌ഗ്രേഡ് നടത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം. അതായത് കമ്പനിയുടെ ആദ്യത്തെ ഐഫോണ്‍ ഫോള്‍ഡ് മോഡല്‍ പുറത്തിറങ്ങുമ്പോള്‍ അതിന്റെ വിലയെ ഈ മാറ്റം വലിയ രീതിയില്‍ ബാധിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

TSMCഎന്ന സെമി കണ്ടക്ടര്‍ മാനുഫാച്ചറിങ് കമ്പനിയെയാണ് ആപ്പിള്‍ A20, A20 പ്രോ ചിപ്പ് സെറ്റുകള്‍ നിര്‍മിക്കാനായി ആശ്രയിക്കുന്നത്. ഇത് 2nm ചിപ്പ് പ്രോസസിനെ അടിസ്ഥാനമാക്കിയാകും. തായ്വാനില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത് പുതിയ ചിപ്പ്‌സെറ്റിന്റെ വില കൂടുതലാണെന്നാണ്. ഇത് വിപണയിലെത്തുന്ന ഫോണിന്റെ വിലയെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വിലയില്‍ വലിയ ഉയര്‍ച്ച ചില പ്രദേശങ്ങളിലെങ്കിലും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യയില്‍ ഐഫോണ്‍ 18 പ്രോ വില 1,35,000 രൂപയില്‍ അധികം വില വരുമെന്നാണ് കരുതുന്നത്. സ്വാഭാവികമായും ഐഫോണ്‍ 18 പ്രോ മാക്സ് വില ഇതിലും കൂടുതലായിരിക്കുമെന്നത് പറയണ്ടല്ലോ? ഈ വര്‍ഷം അവസാനത്തോടെയാണ് ഫോണിന്റെ ലോഞ്ച് നടക്കുക.

ഐഫോണ്‍ 18 സീരിസിനായി, ആപ്പിള്‍ ഗൂഗിളിന്റെ ഫോള്‍ഡബിള്‍ മോഡല്‍ പകര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരാനിരിക്കുന്ന ഉത്പന്നങ്ങളിലെല്ലാം ഈ രീതി പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. 2026ല്‍ ഐഫോണിന്റെ ആദ്യ ഫോള്‍ഡ് മോഡല്‍ പുറത്തിറക്കുമ്പോള്‍ അത് ഗൂഗിളില്‍ നിന്നും കടമെടുക്കുന്ന മോഡലാകുമോ എന്നാണ് ടെക് ലോകം കാത്തിരിക്കുന്നത് . ബുക്ക് - സ്റ്റൈല്‍ ഫോള്‍ഡബിള്‍ മോഡലാകും വരാനിരിക്കുന്നതെന്നാണ് നിഗമനം.

Content Highlights: Reports suggest that Apple may adopt a gadget model similar to Google’s, alongside emerging tips about the pricing of the upcoming iPhone 18 Pro

To advertise here,contact us