ദീപാവലി അടക്കമുള്ള ഉത്സവകാലമാണ് വരുന്നത്. ഉത്തരേന്ത്യയിൽ അടക്കം വലിയ ആഘോഷമാണ് ഈ ദിവസങ്ങളിൽ ഉണ്ടാകുക. ഒത്തുകൂടലുകളും പർച്ചേസിങ്ങുകളും അടക്കം ആളുകൾ എല്ലാതരത്തിലും വലിയ ചിലവഴിക്കലുകൾ നടത്തുന്ന ദിവസങ്ങൾ കൂടിയാണ് വരുന്നത്. ഈ സമയങ്ങളിൽ വിവിധ ഉത്പന്നങ്ങൾക്ക് പല കമ്പനികളും വില കുറയ്ക്കാറുണ്ട്. ഉപ്പ് തൊട്ട് കർപ്പൂരം വരെ, തുണികൾ മുതൽ ഇലക്ട്രോണിക്സ് വരെയുള്ളവയുടെ വില ഈ കാലയളവിൽ കുറയാറുണ്ട്.
ഇപ്പോളിതാ ഐഫോൺ 16ന്റെ വിലയിലും വലിയ കുറവ് വന്നിരിക്കുകയാണ്. ദീപാവലി പ്രമാണിച്ച് ഫ്ലിപ്കാർട്ട് ആരംഭിച്ച 'ബിഗ് ബാങ് ദിവാലി വില്പന'യുടെ ഭാഗമായാണ് ഐഫോൺ 16ന് വില കുറഞ്ഞിരിക്കുന്നത്. ഫ്ലിപ്കാർട്ടിൽ ഐഫോൺ 16ന് വെറും 54,999 രൂപ മാത്രമാണ് വില. ഐഫോൺ 16 പ്രൊ മാക്സിന് 1,02,999 രൂപ മാത്രമാണ് വില. ദീപാവലിക്കാലത്ത് ആളുകൾ കൂടുതലായും ഓൺലൈൻ ഷോപ്പിങിനെയും മറ്റും ആശ്രയിക്കുന്നത് പതിവാണ്. ഐഫോണിന്റെ വില ഇത്രയും കുറഞ്ഞുനിൽക്കുന്നതോടെ വില്പന പൊടിപൊടിക്കും എന്ന പ്രതീക്ഷയിലാണ് ഫ്ലിപ്പ്കാർട്ട്.
ഐഫോണിന് മാത്രമല്ല, നത്തിങ് ഫോൺ 3, ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ്, സാംസങ് ഗാലക്സി s24 FE തുടങ്ങി നിരവധി ഫോണുകൾക്ക് വിലക്കുറവുകളുണ്ട്. ഒക്ടോബർ പത്തിന് സെയിൽ ആരംഭിച്ചുകഴിഞ്ഞു. ഒക്ടോബർ 24 ആണ് ബിഗ് ബാങ് ദിവാലി വില്പനയുടെ അവസാന തിയ്യതി.
Content Highlights: Iphone 16 price drops heavily eyeing diwali sales