എഐയെക്കുറിച്ച് ലോകമെങ്ങും ചർച്ചകൾ നടക്കുന്ന കാലമാണ് കടന്നുപോകുന്നത്. എഐ ടെക്നോളജിയുടെ പൊടുന്നനെയുള്ള വളർച്ച സന്തോഷത്തിനൊപ്പം ആശങ്കയും ഉണ്ടാക്കുന്നതാണ്. മനുഷ്യരുടെ ജോലി എഐ അപഹരിക്കുമോ എന്ന പേടിയാണ് ആ ആശങ്കയ്ക്ക് അടിസ്ഥാനം. നിരവധി പേർ അത്തരത്തിലൊരു സ്ഥിതിവിശേഷം ഉണ്ടാകാം എന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റ് ചിലർ അങ്ങനെയുണ്ടാകില്ല എന്നാണ് പറയുന്നത്. എഐ ജോലി കളയില്ല പക്ഷെ ഇരു റീഫോർമേഷൻ ഉണ്ടായേക്കാം എന്നാണ് ഇവരുടെ പക്ഷം. എന്നാൽ അല്പം ആശങ്കയുളവാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലവിൽ ലോകത്തെ നാലിൽ ഒന്ന് ജോലി അറിയിപ്പുകളും പ്രസ് റിലീസുകളും എഐ ആണ് തയ്യാറാക്കുന്നത് എന്നതാണ് ആ വാർത്ത.
ജേർണൽ പാറ്റെൺസിൽ പബ്ലിഷ് ചെയ്ത പഠനത്തിലാണ് ഈ വിവരമുള്ളത്. നവംബർ 2022നാണ് ചാറ്റ്ജിപിടി ലോഞ്ച് ചെയ്തത്. അന്ന് മുതൽ ഇന്നുവരെയുള്ള പ്രസ് റിലീസുകളുടെ കണക്കെടുത്താൽ നാലിൽ ഒന്ന് എഐ വഴി ചെയ്തെടുത്തതാണ്. ന്യൂസ്വയർ, പിആർവെബ്, പിആർഎൻ ന്യൂസ്വയർ തുടങ്ങിയ നിരവധി പ്ലാറ്റ്ഫോമുകളിലാണ് ഈ പഠനം നടന്നത്. ശാസ്ത്ര സാങ്കേതികവിദ്യകളുടെ മേഖലയിലാണ് ഈ പ്രവണത കൂടുതലെന്നും കണ്ടെത്തിയിട്ടുണ്ട്.
ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്ഫോമുകളിലെ ജോലി ലിസ്റ്റിംഗുകളെയും പഠനവിധേയമാക്കിയിരുന്നു. ഏകദേശം 6 മുതൽ 10% വരെയാണ് എഐ കണ്ടന്റുള്ളത്. ചെറിയ സ്ഥാപനങ്ങളിൽ നടത്തിയ പഠനത്തിൽ അവ 15% വരെ ഉള്ളതായി കണ്ടെത്തി. യുണൈറ്റഡ് നേഷൻസിന്റെ പ്രസ് റിലീസുകളിലും എഐ ഉപയോഗിക്കുന്നത് വർധിച്ചതായും കണ്ടെത്തലുണ്ട്. നേരത്തെ ഇത് 3% ആയിരുന്നെങ്കിൽ ഇപ്പോളത് 14% ആണ്. കോർപ്പറേറ്റ് ലോകത്തും എഐ വ്യാപകമാകുന്നതിന്റെ തെളിവാണ് ഇത്.
ഇത്തരത്തിൽ എഐയുടെ ഉപയോഗം വർധിക്കുന്നുണ്ടെങ്കിലും അതത്ര വേഗത്തിലല്ല എന്നും പഠനങ്ങൾ പറയുന്നുണ്ട്. വ്യക്തികൾ എങ്ങനെയാണ് എഐ ടൂറുകളുമായി ഇടപഴകുന്നത് എന്നതിനെ സംബന്ധിച്ചും പഠനങ്ങൾ നടന്നിട്ടുണ്ട്. യുഎസ് കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യുറോയുടെ കണക്കുകൾ പ്രകാരം, 2022നും 2024നും ഇടയിൽ ഫയൽ ചെയ്യപ്പെട്ട പരാതികളിൽ 18%വും എഐ സഹായത്തോടെ ചെയ്തെടുത്തവയാണ്. വിദ്യാഭ്യാസപരമായും മറ്റും പിന്നാക്കം നിൽക്കുന്ന മേഖലകളിലെ ജനങ്ങളാണ് എഐ കൂടുതലും ഉപയോഗിക്കുന്നത് എന്നും കണ്ടെത്തലുണ്ട്.
ഇത്തരത്തിൽ എഐ നായകനാകുമോ വില്ലനാകുമോ എന്ന ചർച്ചയ്ക്കിടെ ഒരു പിരിച്ചുവിടൽ വാർത്ത ടെക്ക് ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. ഐടി സ്ഥാപനമായ ആക്സെഞ്ചർ മൂന്ന് മാസം കൊണ്ട് 11000 തൊഴിലാളികളെ വെട്ടിക്കുറച്ചു എന്നതാണത്. എഐ സംവിധാനങ്ങളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടൽ എന്നായിരുന്നു റിപ്പോർട്ടുകൾ. പുതിയ ടെക്നൊളജിക്കൊപ്പം തൊഴിലാളികളും പ്രവർത്തനക്ഷമരാകണം എന്നും കമ്പനി പറഞ്ഞിരുന്നു. ഇത് സാങ്കേതികവിദ്യയോട് പൊരുത്തപ്പെടാനാകാത്ത തൊഴിലാളികൾക്കുള്ള ഒരു മുന്നറിയിപ്പായാണ് കണക്കാക്കപ്പെട്ടത്. കൂടുതൽ പിരിച്ചുവിടലുകൾ ഒരുപക്ഷെ ഉണ്ടായേക്കാം എന്നാണ് കരുതപ്പെടുന്നത്.
Content Highlights: Job listings and