പണം ഉണ്ടായിട്ടും കാര്യമില്ല;എല്ലാവർക്കും വാങ്ങാനാകില്ല;JSW ന്റെ പുതിയ SUV;പ്രത്യേകതകൾ അറിയാം

ഈ വാഹനം സ്വന്തമാക്കാന്‍ പണം മാത്രം പോര. പ്രത്യേക ലേല നടപടികളും വേണ്ടിവരും

SUV from JSW Motors

പുതിയ SUV വിപണിയിലേക്ക് കടന്നുവരാന്‍ ഒരുങ്ങുകയാണ്. JSW മോട്ടോഴ്സ് കമ്പനിയുടെ ആദ്യ എസ്യുവിയായ കോംബാറ്റിന്റെ (Combat) പ്രത്യേക പതിപ്പായ പയനിയേഴ്സ് 500 (Pioneers 500) ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വെറും 500 വാഹനങ്ങള്‍ മാത്രം പുറത്തിറക്കുന്ന ഈ പതിപ്പ് സ്വന്തമാക്കാന്‍ പണം മാത്രം പോരാ. പ്രത്യേക ലേല നടപടികളിലൂടെയാണ് വാഹനം സ്വന്തമാക്കേണ്ടത്.

500 വാഹനങ്ങള്‍ മാത്രം

പയനിയേഴ്സ് 500 പതിപ്പിന്റെ 500 യൂണിറ്റുകള്‍ മാത്രമാണ് രാജ്യത്ത് ലഭ്യമാകുക. സാധാരണ ഷോറൂമുകളില്‍ നിന്ന് നേരിട്ട് വാഹനം വാങ്ങാന്‍ കഴിയില്ല. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്ട്രേഷനും ലേലവും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. രജിസ്ട്രേഷനായി ഒരു ലക്ഷം രൂപ നിക്ഷേപിക്കണം. കമ്പനി നിശ്ചയിക്കുന്ന കുറഞ്ഞ അടിസ്ഥാനവിലയ്ക്ക് മുകളിലായി തുക രേഖപ്പെടുത്തി ലേലത്തില്‍ പങ്കെടുക്കാം.

വാഹനത്തിനുള്ളില്‍ ഉടമയുടെ പേരും പ്രത്യേക നമ്പറും

സാധാരണ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ചില പ്രത്യേകതകളും സൗകര്യങ്ങളും ഈ SUV യില്‍ ഉണ്ടാകും. ഓരോ വാഹനത്തിന്റെയും ക്യാബിനില്‍ ഉടമയുടെ പേരും 500 വാഹനങ്ങളില്‍ ആ വാഹനത്തിനുള്ള പ്രത്യേക സീരിയല്‍ നമ്പറും രേഖപ്പെടുത്തിയ മെറ്റല്‍ പ്ലേറ്റും സ്ഥാപിക്കും. വാഹനത്തിന്റെ അകത്തും പുറത്തും പ്രത്യേക ഡിസൈന്‍ വിശദാംശങ്ങളുണ്ടാകും.

വിഐപി സൗകര്യങ്ങളും ലഭിക്കും

വാഹനം സ്വന്തമാക്കുന്നവര്‍ക്ക് അത്തരത്തിലലുള്ള മറ്റുള്ള ഉടമകളുടെ കൂട്ടായ്മയില്‍ അംഗമാകാനും JSW മോട്ടോഴ്സിന്റെ മുതിര്‍ന്ന നേതൃത്വവുമായി സംവദിക്കാനും അവസരം ലഭിക്കും. ഇതിനുപുറമെ പ്രത്യേക റിലേഷന്‍ഷിപ്പ് മാനേജര്‍, സര്‍വീസ്, കമ്പനിയുടെ പ്രത്യേക പരിപാടികളിലേക്കുള്ള ക്ഷണം തുടങ്ങിയ സൗകര്യങ്ങളും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കരുത്തുറ്റ ബോക്‌സി ഡിസൈന്‍

JSW കോംബാറ്റിന് കരുത്തുറ്റ ബോക്‌സി ഡിസൈനാണ് പ്രതീക്ഷിക്കുന്നത്. വീതിയേറിയ ഗ്രില്‍, പരന്ന റൂഫ്, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, പിന്നില്‍ സ്‌പെയര്‍ വീല്‍ കവര്‍ തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. അന്താരാഷ്ട്ര വിപണിയിലെ ജെറ്റൂര്‍ ടി2 (Jetour T2) എസ്യുവിയെ അടിസ്ഥാനമാക്കിയാണ് കോംബാറ്റ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്ലഗ്-ഇന്‍ ഹൈബ്രിഡ് എന്‍ജിന്‍

1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും പ്ലഗ്-ഇന്‍ ഹൈബ്രിഡ് സംവിധാനവും വാഹനത്തില്‍ പ്രതീക്ഷിക്കുന്നു. ഇന്ധനടാങ്ക് നിറച്ചും ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്തും 1,100 കിലോമീറ്ററിലധികം സഞ്ചരിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാഹനത്തിന്റെ പൂര്‍ണ സാങ്കേതിക വിവരങ്ങളും വിലയും ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. 2026 ഡിസംബര്‍ 3ന് കോംബാറ്റ് എസ്യുവി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പയനിയേഴ്സ് 500 പതിപ്പിന്റെ ഡെലിവറി 2027 ജനുവരി മധ്യത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights :The 'Pioneers 500' is a special edition of the 'Combat'—the first SUV from JSW Motors. With only 500 units being produced, having the money alone is not enough to acquire one; the vehicle must be secured through a special auction process

To advertise here,contact us