എല്ലാ ദിവസവും ടൂവീലറില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഹെല്‍മെറ്റ് ധരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് റോഡപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. റോഡ് സുരക്ഷാ നിയമങ്ങളനുസരിച്ച് ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണ്. എന്ന് കരുതി ടൂവീലറുമായി റോഡിലേക്ക് ഇറങ്ങുമ്പോള്‍ ഒരു ഹെല്‍മെറ്റ് എടുത്ത് വച്ചാല്‍ മതിയല്ലോ എന്ന് വിചാരിക്കരുത്. ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ ലഭിക്കാന്‍ കാരണമാകും. ഇത് സംബന്ധിച്ച് ഇപ്പോള്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. അതിനാല്‍ ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യുമ്പോള്‍ പോലും പിഴ ചുമത്താന്‍ സാധ്യതയുള്ള തെറ്റുകള്‍ എന്തൊക്കെയാണെന്ന് അറിയാം.
പല ആളുകളും ഹെല്‍മെറ്റ് ധരിക്കുമെങ്കിലും അത് ലോക്ക് ചെയ്ത് വയ്ക്കാറില്ല. ഹെല്‍മെറ്റ് വച്ചിട്ടുണ്ടല്ലോ എന്നുമാത്രമേ ചിന്തിക്കൂ. എന്നാല്‍ ഒരിക്കലും ഹെല്‍മെറ്റ് വയ്ക്കുമ്പോള്‍ അത് ലോക്ക് ചെയ്യാതിരിക്കരുത്. ഹെല്‍മെറ്റ് സ്ട്രാപ്പ് ശരിയായി ലോക്ക് ചെയ്തിട്ടില്ലെങ്കില്‍ അപകടസാധ്യതയുണ്ടെന്ന് മനസിലാക്കുക. ഇങ്ങനെ ചെയ്യുന്നത് ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതായി കണക്കാക്കപ്പെടുന്നു.
ഈ കുറ്റകൃത്യത്തിന് സെക്ഷന്‍ 194D പ്രകാരം ട്രാഫിക് പൊലീസിന് ഉടന്‍ തന്നെ 1,000 രൂപ പിഴ ചുമത്താം. ഒരു അപകട സമയത്ത് തലയില്‍ നിന്ന് ആദ്യം വേര്‍പെടുന്നത് ലോക്ക് ഇല്ലാത്ത ഹെല്‍മെറ്റാണ്. അതിനാല്‍ എല്ലായ്പ്പോഴും ഇക്കാര്യം ശ്രദ്ധിക്കുക.
പല ആളുകളും സുരക്ഷയേക്കാളുപരി വാഹനം ഓടിക്കുമ്പോള്‍ ഏതെങ്കിലും ഒരു ഹെല്‍മെറ്റ് ധരിച്ചാല്‍ മതിയല്ലോ എന്നാണ്. അത്തരക്കാര്‍ വില കുറഞ്ഞ ഹെല്‍മെറ്റുകള്‍ വാങ്ങി ധരിക്കാറുണ്ട്. എന്നാല്‍ വിലകുറഞ്ഞ ഹെല്‍മെറ്റുകള്‍ വളരെ ദുര്‍ബലമാണെന്നും അത് ജീവന് അപകടത്തിലാക്കുമെന്നും പിഴ ഈടാക്കാന്‍ പോലും കാരണമാകുമെന്നും ശ്രദ്ധിക്കേണ്ടതാണ്.
ഇരുചക്ര വാഹന യാത്രക്കാര്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ISI) സാക്ഷ്യപ്പെടുത്തിയ ഹെല്‍മെറ്റുകള്‍ മാത്രമേ നിയമപരമായി ധരിക്കാന്‍ പാടുള്ളൂ. ഈ മാര്‍ക്ക് ഇല്ലാതെ ഹെല്‍മെറ്റ് ധരിക്കുകയോ നിലവാരം കുറഞ്ഞ ഹെല്‍മെറ്റ് ധരിക്കുകയോ ചെയ്താല്‍ നിങ്ങളുടെ മേല്‍ പിഴ ചുമത്താം.
Content Highlights :Failing to observe certain guidelines while wearing a helmet can lead to a fine. Regulations regarding this have now been tightened.