ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു. അടൂര്‍ സ്വദേശിനി ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. തവക്കല്‍ മസ്താന്‍ ദര്‍ഗയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്ത് ഗോകുല്‍ കൃഷ്ണ(23)യെ അറസ്റ്റ് ചെയ്തു. നാലുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ ഗംഗ ജോലിയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു. ബിഎസ്‌സി നഴ്സിങ് ബിരുദധാരിയാണ് ഗോകുൽ. നഴ്സിങ് വിദ്യാർഥികൾക്ക് കോളജ് അഡ്മിഷൻ നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്തു വരികയായിരുന്നു പ്രതി.
Content Highlights: Malayalee nurse case at bengaluru