ലഖ്നൗ: 2027 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ശക്തമാക്കി കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും. വരുന്ന ആഴ്ച്ചയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമാകുമെന്നാണ് സൂചന.
തിങ്കളാഴ്ച ഡല്‍ഹിയില്‍ വച്ച് നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ 100 മുതല്‍ 120 സീറ്റുകളുടെ പുതുക്കിയ ലിസ്റ്റ് കോണ്‍ഗ്രസ് എസ് പിക്ക് കൈമാറിയിരുന്നു. നേരത്തെയുള്ളതിനേക്കാള്‍ 70-80 പേരുകള്‍ വെട്ടിക്കുറച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരിയുടെ ഭവനത്തില്‍ നടന്ന ചര്‍ച്ച 15 മിനിറ്റ് നീണ്ടുനിന്നു. പാര്‍ട്ടി പരിഗണിക്കാതെ വിജയസാധ്യത കണക്കാക്കിയാവും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനാണ് സാധ്യത. പുതിയ പട്ടിക പരിശോധിച്ച ശേഷം കോണ്‍ഗ്രസിന് മറുപടി നല്‍കുമെന്ന് എസ്പി നേതാക്കള്‍ അറിയിച്ചു. ചൊവ്വാഴ്ച ഇരുപാര്‍ട്ടികളും രണ്ടാംഘട്ട ചര്‍ച്ച നടത്തും. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും ദേശീയതലത്തില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനവും ചൂണ്ടിക്കാട്ടി 2027ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചകളിലെ കൃത്യമായ കണക്കുകളോ അന്തിമ ധാരണയോ ഇരു പാര്‍ട്ടികളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
20222 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും (എസ്പി) സഖ്യം രൂപീകരിച്ചിരുന്നില്ല. അന്ന് ഇരു പാര്‍ട്ടികളും വേവ്വേറെയായിരുന്നു മത്സരിച്ചത്. ഇത്തവണ ഭരണകക്ഷിയായ ബിജെപിയെ നേരിടുന്നതിനായാണ് ഇരുപാര്‍ട്ടികളും വീണ്ടും സഖ്യത്തിനൊരുങ്ങുന്നത്.
Content Highlights: Congress and the Samajwadi Party have intensified alliance talks ahead of the 2027 Uttar Pradesh Assembly elections, with discussions on seat-sharing expected to conclude within the next few days