ന്യൂഡൽഹി: CJP-SFI-AIS -AISF സംഘടിപ്പിച്ച സംയുക്ത വാര്ത്താ സമ്മേളനം അലങ്കോലപ്പെടുത്താന് ശ്രമിച്ച് റിപ്പബ്ലിക് ടി വി മാധ്യമ പ്രവര്ത്തകര്. ന്യൂഡല്ഹിയില് നടത്തിയ തത്സമയ പത്രസമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങള് അരങ്ങേറിയത്.
നേതാക്കള് ഡല്ഹി പൊലീസിനെതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ച് സംസാരിക്കുന്നതിനിടയിലാണ് റിപ്പബ്ലിക് ടി വിയിലെ മാധ്യമ പ്രവര്ത്തകര് വാര്ത്താ സമ്മേളനം അലങ്കോലപ്പെടുത്തിയത്. തുടര്ന്ന് റിപ്പബ്ലിക് ടി വി മാധ്യമ പ്രവര്ത്തകരുമായി മറ്റ് മാധ്യമ പ്രവര്ത്തകര് തര്ക്കത്തിലാകുകയായിരുന്നു. തര്ക്കത്തെ തുടര്ന്ന് മാധ്യമ പ്രവര്ത്തകര് റിപബ്ലിക് ടി വിയിലെ രണ്ട് റിപ്പോര്ട്ടര്മാരെ വാര്ത്താ സമ്മേളന വേദിയില് നിന്ന് മാറ്റി. ഗോദി മീഡിയ ഡൗണ് മുദ്രാവാക്യങ്ങളും ഉയര്ന്നിരുന്നു.
ജന്തർ മന്തറിൽ മിന്നൽ പ്രതിഷേധം നടത്തിയ സിജെപി നേതാക്കളെ റിമൻഡ് ചെയ്തതിന് പിന്നാലെയാണ് സംഘടനകൾ വാർത്താ സമ്മേളനം വിളിച്ച് ചേർത്തത്. വാർത്താ സമ്മേളനത്തിൽ ഗ്യാനേഷിനെ എന്തിനാണ് മോദി സംരക്ഷിക്കുന്നതെന്ന് നേതാക്കള് ചോദിച്ചിരുന്നു. ഡല്ഹി പൊലീസ് നടത്തുന്നത് നരവേട്ട ആണെന്ന് നേഹ ബോറയും കുറ്റപ്പെടുത്തി. രാജ്യത്ത് അടിയന്തരാവസ്ഥ ആണെങ്കില് മോദി അത് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് അഭിജീത് ദീപ്കെയും ആവശ്യപ്പെട്ടു. വോട്ട് കൊള്ളയിലൂടെ വിജയം നേടിയവര്ക്ക് എന്ത് ജനാധിപത്യം എന്നാണ് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് ചോദിച്ചത്. തിരംഗയുമായി ഒറ്റക്കെട്ടായുള്ള മുന്നേറ്റം ഉണ്ടാകുമെന്നും അതിന് മുമ്പ് ഗ്യാനേഷിന് രാജി വെക്കേണ്ടി വരുമെന്നും എഐഎസ്എഫും മുന്നറിയിപ്പ് നല്കിയിരുന്നു.
Content Highlights: Republic TV journalists were accused of attempting to disrupt a joint press conference held by CJP, SFI, AISA and AISF. Further details about the incident are awaited.