ന്യൂഡല്‍ഹി: വിദ്യാർത്ഥികളുടെ ലൈംഗികാതിക്ര പരാതിയിൽ പ്രൊഫസറും കോൺഗ്രസ് എംപിയുമായ അങ്കോംച ബിമോൾ അക്കോയ്ജാമിനെതിരെ നടപടി സ്വീകരിച്ച് ജെഎൻയു. പ്രൊഫസറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വിദ്യാർത്ഥിനികൾ യൂണിവേഴ്സിറ്റി ഇൻ്റേണൽ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. അടിയന്തര പ്രാബല്യത്തോടെയാണ് പിരിച്ചുവിടല്‍.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ 11 വിദ്യാര്‍ത്ഥിനികളാണ് അങ്കോംചയ്ക്കെതിരെ പാരിതയുമായി രംഗത്തെത്തിയത്. ഈ പരാതികളില്‍ നടപടി വൈകുന്നതായി ആരോപിച്ച് കഴിഞ്ഞ മാസം എബിവിപി സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തിയിരുന്നു. പരാതികള്‍ രാഷ്ട്രീയ സ്വാധീനമില്ലാതെ, സുതാര്യമായും സമയബന്ധിതമായും അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, ആരോപണങ്ങള്‍ അങ്കോംച നിഷേധിച്ചിരുന്നു. 2024 ല്‍ മണിപ്പൂരിലെ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് പ്രൊഫസര്‍ അങ്കോംച.
Content Highlights: Jawaharlal Nehru University dismissed Congress MP and professor Angomcha Bimol Akoijam with immediate effect following an internal committee inquiry into allegations