ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: മാധ്യമ പ്രവർത്തകർക്ക് നിർദേശങ്ങളുമായി ഡൽഹി പൊലീസ്

പൊലീസ് നടപടിയില്‍ തടസ്സം സൃഷ്ടിക്കരുതെന്ന് നിർദേശമുണ്ട്

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ മാധ്യമ പ്രര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഡല്‍ഹി പൊലീസ്. സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ് മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ധരിക്കണമെന്നതാണ് ഒരു നിർദേശം. പൊലീസ് നടപടിയില്‍ തടസ്സം ഉണ്ടാക്കരുതെന്നും വ്യക്തമായ അകലം പാലിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്നും നിർദേശമുണ്ട്. വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ പൊലീസിൻ്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമം നടന്നതായി ആരോപണം ഉയർന്നിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് മാധ്യമ പ്രവർത്തകർക്ക് നിർദേശവുമായി രംഗത്തെത്തിയത്.

ശനിയാഴ്ച ഗ്യാനേഷ് കുമാറിനെരെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. മാധ്യമ പ്രവത്തകമാരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

വനിതാ മാധ്യമ പ്രവര്‍ത്തകരെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ശനിയാഴ്ച്ച വൈകിട്ട് നിരവധി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ആരോപണവിധേയനായ എസിപി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ആവശ്യം. സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.

Content Highlights: Delhi Police has issued guidelines for journalists covering protests against CEC Gyanesh Kumar, including displaying valid IDs and maintaining a safe distance.

To advertise here,contact us