റായ്പൂർ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സില്‍ സ്വര്‍ണ്ണ തട്ടിപ്പെന്ന് പരാതി. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള 'മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്' ഷോറൂമിന് എതിരെയാണ് പരാതി. പരാതിയില്‍ ഷോറൂമിനെതിരെ കേസെടുത്തു. സ്വര്‍ണ്ണം വില്‍ക്കാനെത്തിയപ്പോള്‍ 22 കാരറ്റ് ഹോള്‍മാര്‍ക്ക് ബ്രേസ്ലെറ്റ് പരിശോധിച്ച ശേഷം 20 കാരറ്റ് ആണെന്നും ഹോള്‍മാര്‍ക്ക് ഇല്ലെന്നും ഷോ റൂം അധികൃതര്‍ പറഞ്ഞെന്നാണ് പരാതി. പര്‍വീന്ദര്‍ സിംഗ് എന്ന ഉപഭോക്താവ് ബ്രേസ്ലെറ്റ് മാറ്റി വാങ്ങാന്‍ ചെന്നപ്പോള്‍ ആയിരുന്നു കൃത്രിമം കാട്ടാന്‍ ശ്രമം ഉണ്ടായത്.
തുടര്‍ന്ന് ഉപഭോക്താവ് സ്വര്‍ണം വാങ്ങിയ പ്രദേശിക സ്വര്‍ണ്ണക്കടയില്‍ പാരതിയുമായി എത്തി. സ്വര്‍ണ്ണ കട ഉടമ സാഗര്‍ കേസാരി ബ്രേസ്ലെറ്റുമായി വീണ്ടും മലബാര്‍ ഗോള്‍ഡില്‍ എത്തി പരിശോധന നടത്തിയെങ്കിലും അതിലും 20 കാരറ്റ് എന്ന് കാണിക്കുകയായിരുന്നു. പീന്നട് താന്‍ സ്വര്‍ണ്ണകട ഉടമയാണ് എന്ന് പറഞ്ഞതോടെ സ്വര്‍ണ്ണം വീണ്ടും പരിശോധിക്കുകയും 22 കാരറ്റ് 'ആകുകയും' ചെയ്തു. ഷോറൂമിന്റെ തട്ടിപ്പ് വെളിച്ചത് വന്നതോടെ ഉപഭോക്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് എത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. കാരറ്റോമീറ്റര്‍ മെഷീനും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ഷോറൂം മാനേജര്‍, കാരറ്റോമീറ്റര്‍ ഓപ്പറേറ്റര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഷോറൂമിന് മുന്നില്‍ പ്രദേശിക വ്യാപാരികള്‍ പ്രതിഷേധവും നടത്തി. സറാഫ അസോസിയേഷന് വ്യാപാരികളാണ് ഷോറൂമിന് മുന്നിൽ പ്രതിഷേധിച്ചത്. മാറ്റ് പരിശോധനയിലെ വൈരുദ്ധ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും പരമ്പരാഗത സ്വര്‍ണ്ണവ്യാപാരികളുടെ വിശ്വസ്തതയെ തകര്‍ക്കും എന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
Content Highlighyts: Police registered a case over an alleged attempt to manipulate the gold purity testing process at Malabar Gold and Diamonds.