പ്രധാനമന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കുകയല്ല, ആവരോട് മാപ്പ് പറയുകയാണ് വേണ്ടത്: രാഹുല്‍ ഗാന്ധി

വിദ്യാര്‍ഥികളോട് സത്യസന്ധത പുലര്‍ത്താത്ത ഒരു സിസ്റ്റം അവരോട് സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുകയെന്നും രാഹുല്‍ പറഞ്ഞു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി പങ്കുവെച്ച വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി മാപ്പുനല്‍കുകയല്ല, അവരോട് മാപ്പ് ചോദിക്കുകയാണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. തനിക്കെതിരെ ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് നല്‍കുന്നു എന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എക്‌സ് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളുടെ ചിത കണേണ്ടി വരുന്നിടത്തോളം ദുഖകരമായ കാര്യം മറ്റൊന്നുമില്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. നഷ്ടപ്പെട്ട ഓരോ ജീവനും ആയുഷ്‌ക്കാലം നികത്താനാവാത്ത വേദനയാണ്. തുടര്‍ച്ചയായുണ്ടാകുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷകള്‍ റദ്ദാക്കലും വിദ്യാര്‍ത്ഥികളുടെ വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പുകള്‍ ഒറ്റരാത്രികൊണ്ട് തകര്‍ക്കുന്നതാണ്. തകര്‍ന്നടിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് ഇത് തുറന്നുകാട്ടുന്നത്. വിദ്യാര്‍ത്ഥികളോട് സത്യസന്ധത പുലര്‍ത്താത്ത ഒരു സിസ്റ്റം അവരോട് സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുകയെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി മക്കളുടെ വേര്‍പാടില്‍ വേദനിക്കുന്ന ഒരു മാതാപിതാക്കളേയും നേരിട്ടുകണ്ടിട്ടില്ലെന്നും ഭാവി അവതാളത്തിലായ ഒരു വിദ്യാര്‍ത്ഥിയോടൊപ്പവും അദ്ദേഹം ഇരുന്നിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളെ മഹാബലിപുരത്ത് വെച്ച് രാഹുല്‍ ഗാന്ധി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്കെ രംഗത്തെത്തിയിരുന്നു. റീലില്‍ മാത്രമാണോ മാപ്പ് നല്‍കുന്നതെന്നും കേസുകള്‍ പിന്‍വലിക്കുമോയെന്നും ദീപ്‌കെ ചോദിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രിയായിരുന്നു സോഷ്യൽ മീഡിയയിൽ വീഡിയോയുമായി നരേന്ദ്ര മോദി എത്തിയത്. 'ഹായ് ഫ്രണ്ട്സ്' എന്ന് പറഞ്ഞ് തുടങ്ങുന്നതായിരുന്നു വീഡിയോ. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും വഴിതെറ്റിയവരെ നമുക്ക് വഴിയിലേക്ക് നയിക്കാമെന്നും മോദി പറഞ്ഞിരുന്നു. ചെറിയ പ്രായത്തില്‍ തെറ്റുകള്‍ സംഭവിക്കാം. കുട്ടികളെ നേര്‍വഴിക്ക് നടത്തേണ്ടത് നമ്മളാണെന്നും അത് തിരുത്താന്‍ ഇനി അവസരമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ താന്‍ മാപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്കെ രംഗത്തെത്തിയിരുന്നു. റീലില്‍ മാത്രമാണോ മാപ്പ് നല്‍കുന്നതെന്നും കേസുകള്‍ പിന്‍വലിക്കുമോയെന്നും ദീപ്‌കെ ചോദിച്ചിരുന്നു.

Content Highlights: Rahul Gandhi criticised Prime Minister Narendra Modi's remarks on students, arguing that an apology is owed to those affected by repeated question paper leaks and exam cancellations. He also raised concerns about the education system and its impact on students' future.

To advertise here,contact us