'നിരാഹാര സമരം അവസാനിപ്പിക്കണമെങ്കിൽ മൂന്ന് നിബന്ധനകൾ അംഗീകരിക്കണം'; കത്ത് പങ്കുവെച്ച് സോനം വാങ്ചുക്ക്

സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തന്നെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചതായി പറയുന്ന കൈപ്പടയിലെഴുതിയ കത്ത് പങ്കുവെച്ചാണ് വാങ്ചുക്ക് രംഗത്തെത്തിയത്

ന്യൂഡൽഹി: മൂന്ന് കാര്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കൂ എന്ന് സോനം വാങ്ചുക്ക്. നിരാഹാര സമരം ഇരുപത് ദിവസം കടന്നിരിക്കെയാണ് സോനം വാങ്ചുക്ക് മൂന്ന് പ്രധാന നിബന്ധനകള്‍ മുന്നോട്ട് വെക്കുന്നത്.

ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തന്നെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചതായി പറയുന്ന കത്ത്, സ്വന്തം കൈപ്പടയിലാണ് എഴുതിയിരിക്കുന്നത്. 'നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഷ്ട്രീയ നേതാക്കള്‍ ഉറപ്പ് നല്‍കണം. ഇന്നത്തെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഉന്നത രാഷ്ട്രീയ നേതാക്കള്‍ ആശുപത്രിയില്‍ തന്നെ സന്ദര്‍ശിച്ച് മറ്റ് രണ്ട് നിബന്ധനകള്‍ സംബന്ധിച്ച് ഉറപ്പ് നല്‍കണം', എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് വാങ്ചുക്ക് കത്തിലൂടെ മുന്നോട്ട് വെച്ചത്. നിയമവിരുദ്ധ തടങ്കലില്‍ വെച്ച തന്റെ സഞ്ചാര സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം, ആശയവിനിമയ സ്വാതന്ത്ര്യവും പരിമിതപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിച്ചത്.

അതേസമയം, കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ ന്യൂഡല്‍ഹിയില്‍ വന്‍ സംഘർഷമുണ്ടായി. മാധ്യമപ്രവർത്തകർക്കുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റിന് അധിക സുരക്ഷ ഏര്‍പ്പെടുത്തിയെന്നും വിവരമുണ്ടായിരുന്നു.

Content Highlights: Sonam Wangchuk has released a letter outlining three conditions that must be accepted before he will call off his hunger strike. The letter comes amid the ongoing protest and negotiations.

To advertise here,contact us