റോഡിലാകെ കുഴി, യോഗിയെ വിമര്‍ശിച്ച് വീഡിയോ ചെയ്ത വ്‌ളോഗര്‍ അറസ്റ്റില്‍; ഒടുവില്‍ മാപ്പപേക്ഷ

ജനങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണമെന്ന് പൊലീസ്

ആഗ്ര: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനമുന്നയിച്ച വ്‌ളോഗറെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. റോഡിലെ കുഴികളെ പറ്റിയുള്ള വീഡിയോയില്‍ ആണ് പൊലീസിന്റെ നടപടി. ആഗ്ര സ്വദേശി റഫീഖ് ഖാന്‍ ആണ് പൊലീസ് പിടിയിലായത്. റോഡുകളുടെ ദുരവസ്ഥയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറ്റപ്പെടുത്തുന്നതായിരുന്നു വീഡിയോ.

എന്നാല്‍ അറസ്റ്റിന് പിന്നാലെ റഫീഖ് മാപ്പ് പറയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തെറ്റ് പറ്റിപ്പോയെന്നും, മാപ്പ് നല്‍കണമെന്നും പുതിയ വീഡിയോയില്‍ റഫീഖ് ആവശ്യപ്പെടുന്നു. വിമര്‍ശനവും മാപ്പപേക്ഷയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ജയിലില്‍ നിന്ന് കൈകൂപ്പിക്കൊണ്ട് പുറത്തിറങ്ങുന്ന റഫീഖ് തനിക്ക് തെറ്റ് പറ്റിപ്പോയി ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്ന വീഡിയോ ഉത്തര്‍ പ്രദേശ് പൊലീസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വ്യാപക വിമർശനമാണ് ഉയരുന്നത്.

Content Highlights: Uttar Pradesh Police arrested Agra-based vlogger Rafeeq Khan over a video that criticised Chief Minister Yogi Adityanath for poor road conditions. The video focused on potholes and alleged infrastructure issues, prompting police action. The incident has sparked attention over the response to online criticism.

To advertise here,contact us