രാജ്യത്ത് ഇന്ധന വില കുറയാന്‍ സാധ്യത; സൂചന നല്‍കി എണ്ണക്കമ്പനികള്‍

അടുത്ത ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ഇന്ധന വില കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറയാന്‍ സാധ്യത. പാര്‍ലമെൻ്റ് വര്‍ഷകാല സമ്മേളനത്തിന് മുന്‍പ് ഇന്ധന വില കുറയുമെന്നാണ് സൂചന. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന മേഖലയില്‍ നേരിട്ട നഷ്ടം പത്ത് ദിവസത്തിനകം മാറുമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. അടുത്ത ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ഇന്ധന വില കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, രാജ്യത്ത് E25 പെട്രോള്‍ നടപ്പാക്കാന്‍ സമയമെടുക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. E25 പെട്രോള്‍ പരിശോധന റിപ്പോര്‍ട്ട് വിലയിരുത്തി മാത്രമാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക എന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ച ചെയ്തതിനുശേഷം മാത്രമാണ് തീരുമാനം എടുക്കുന്നതെന്നും അദേഹം വ്യക്തമാക്കി. കാര്‍ നിര്‍മ്മാതാക്കളും ഉപഭോക്താക്കളും ഇന്ധനം അംഗീകരിച്ചിട്ടുണ്ടെന്നും ഹർദീപ് സിങ് പുരി പറഞ്ഞു.

Content Highlights: Oil companies have hinted at a possible cut in petrol and diesel prices in India. The expected reduction is linked to changing global crude oil prices and market conditions.

To advertise here,contact us