കര്‍ണാടക കോണ്‍ഗ്രസിലെ നേതൃതര്‍ക്കം; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച

മുഖ്യമന്ത്രി പദത്തില്‍ മാറ്റമുണ്ടാകുമോ എന്നതാണ് ആകാംക്ഷ

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിലെ നേതൃതര്‍ക്കം പരിഹരിക്കാന്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ച പുരോഗമിക്കുന്നു. ഇന്ദിരാഭവനിലാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി പദത്തില്‍ മാറ്റമുണ്ടാകുമോ എന്നതാണ് ആകാംക്ഷ.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിരവധി ഫോര്‍മുലകള്‍ ഹൈക്കമാന്‍ഡിന് മുന്നിലുണ്ട്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കി സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്കോ രാജ്യസഭയിലേക്കോ കൊണ്ടുവരിക, മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തുടരാന്‍ അനുവദിച്ച് ദീര്‍ഘകാലമായി കാത്തിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടന പൂര്‍ത്തിയാക്കുക, അതിലൂടെ ശിവകുമാറിനും അനുയായികള്‍ക്കും കൂടുതല്‍ പ്രധാനപ്പെട്ട വകുപ്പുകളും ഉത്തരവാദിത്തങ്ങളും നല്‍കുക ഇതില്‍ ഏത് ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്നതാണ് നിര്‍ണായകം.

മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റുകയാണെങ്കില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള പരമേശ്വരക്കായി കടുംപിടിത്തം പിടിക്കാനാണ് സിദ്ധരാമയ്യയുടെ നീക്കം. കേരളത്തില്‍ എംഎല്‍എമാരുടെ എണ്ണം മാനദണ്ഡമാക്കിയില്ലെന്നും ഹൈക്കമാന്‍ഡ് നല്‍കിയ വാക്കു പാലിക്കണമെന്നുമാണ് ഡി കെ പക്ഷം പറയുന്നത്.

Content Highlights: Crucial discussions in Delhi to resolve leadership dispute in Karnataka Congress

To advertise here,contact us