എഫ്‌സിആർഎ ബിൽ; ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ചയ്ക്കില്ലെന്ന് കിരൺ റിജിജു

വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക മാത്രമാണ് നിയമഭേദഗതി വഴി ലക്ഷ്യമിടുന്നതെന്ന് കിരൺ റിജിജു

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (എഫ്‌സിആർഐ) ബില്ലിൽ ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ചകച്ചയ്ക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. കോൺഗ്രസും സിപിഐഎമ്മും നടത്തുന്ന നുണ പ്രചാരണം ക്രൈസ്തവ സമൂഹത്തിനിടയിൽ അനാവശ്യ ആശങ്കകൾ ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക മാത്രമാണ് നിയമഭേദഗതി വഴി ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അതേസമയം മന്ത്രിയുടെ വാദം ശരിയല്ലെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ ആരോപിച്ചു. സഭയുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്തെ സർക്കാർ ഇതര സംഘടനകൾക്ക് ലഭിക്കുന്ന വിദേശ ധനസഹായത്തിൽ സർക്കാരിനുള്ള നിയന്ത്രണം കൂടുതൽ ശക്തമാക്കുന്നതാണ് വിദേശ സംഭാവന നിയമന്ത്രണ ഭേദഗതി ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. 2026 മാർച്ച് 25നാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. വിദേശത്തുനിന്നുള്ള ഫണ്ടുകൾ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതിൽ കർശനമായ മേൽനോട്ടം ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് ബിൽ അവതരിപ്പിച്ചത്. ഒരു ഡെസിഗ്നേറ്റഡ് അതോറിറ്റി രൂപീകരിക്കുന്നു എന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിർദേശങ്ങളിലൊന്ന്. ഏതെങ്കിലും എൻജിഒകളുടെ ലൈസൻസ് സർക്കാർ സസ്‌പെൻഡോ റദ്ദാക്കുകയോ ചെയ്താൽ അവരുടെ ആസ്തികൾ നിയന്ത്രിക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം അതോറിറ്റിക്കുണ്ടായിരിക്കും.

Content Highlights: Kiran Rijiju says there was no discussion or consultation with Christian churches regarding the FCRA bill

To advertise here,contact us