ന്യൂഡൽഹി: ഇൻഡിഗോയുടെ പുതിയ മേധാവിയായി മുൻ ബ്രിട്ടീഷ് എയർവേയ്സ് മേധാവി വില്യം വാൽഷ് ചുമതലയേറ്റു. മുൻ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചതിന് പിന്നാലെയാണ് സിഇഒ സ്ഥാനത്തേയ്ക്ക് വില്യം വാൽഷ് എത്തുന്നത്. ഇന്നായിരുന്നു വില്യം വാൽഷിൻ്റെ നിയമനം
ഇൻഡിഗോ എയർലൈൻ സിഇഒ ആയിരുന്ന പീറ്റർ എൽബേഴ്സ് ഈ മാസം പത്തിനായിരുന്നു രാജിവെച്ചത്. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ വൻതോതിൽ പ്രവർത്തന തടസങ്ങൾ നേരിട്ടതിന് പിന്നാലെയാണ് പീറ്റർ എൽബേഴ്സ് രാജിവെച്ചത്. 2022 സെപ്റ്റംബറിലാണ് ഇൻഡിഗോ തലപ്പത്തേക്ക് പീറ്റർ എൽബേഴ്സ് എത്തുന്നത്. എയർലൈൻസിൻ്റെ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയായിരുന്നു താൽക്കാലിക ചുമതലവഹിച്ചത്.
Content Highlights: IndiGo names ex-British Airways chief William Walsh as new CEO