ഹൈദരാബാദ്: 2026 ലെ തെലങ്കാന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) സ്ഥാനാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നാരായൺപേട്ട് ജില്ലയിലാണ് സംഭവം നടന്നത്. കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്ന എരുകുല മഹാദേവപ്പ (45) ആണ് ജീവനൊടുക്കിയത്. ഇന്ന് പുലർച്ചെ മഹാദേവപ്പയുടെ വീട്ടിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിപി ബി ശിവധർ റെഡ്ഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ ആത്മഹത്യ പ്രേരണ സംബന്ധിച്ച ആരോപണങ്ങൾ വന്നിട്ടല്ലെന്നും കുടുബാംഗങ്ങളും സംശയങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Telangana municipal polls: BJP candidate ends life in Narayanpet