തമിഴ്‌നാട് തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവിനും ദാരുണാന്ത്യം

ദൈവാന എന്ന ആനയാണ് ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്

icon
dot image

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവിനും ദാരുണാന്ത്യം. തിരുച്ചെന്തൂര്‍ സ്വദേശിയായ ആന പാപ്പാന്‍ ഉദയകുമാര്‍ (45), ബന്ധുവും പാറശ്ശാല സ്വദേശിയുമായ ശിശുപാലന്‍ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്.

Also Read:

National
സാന്റിയാഗോ മാര്‍ട്ടിന്റെ 12.41 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ദൈവാന എന്ന ആനയാണ് ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്. പാറശ്ശാല സ്വദേശിയായ ശിശുപാലന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ബന്ധുവിന്റെ വീടായ തിരിച്ചെന്തൂരിലെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ആനയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന ശിശുപാലനെ ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ ഉദയകുമാര്‍ ആനയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആന അദ്ദേഹത്തേയും ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

Content Highlights- Thiruchendur temple elephant kills mahout and relative

dot image
To advertise here,contact us
To advertise here,contact us
To advertise here,contact us