മദ്രാസ് ഹൈക്കോടതി നിലപാട് കടുപ്പിച്ചു; സാന്റിയാഗോ മാർട്ടിന്റെ വീടുകളിലും ഓഫീസുകളിലും ഇഡി റെയ്ഡ്

സാന്റിയാഗോ മാർട്ടിന്റെ വീടുകളിലും ഓഫീസുകളിലും ഇഡി പരിശോധന

ചെന്നൈ: സാന്റിയാഗോ മാർട്ടിന്റെ വീടുകളിലും ഓഫീസുകളിലും ഇഡി പരിശോധന. ചെന്നൈയിലെയും കോയമ്പത്തൂരിലെയും ഓഫീസുകളിലാണ് പരിശോധന.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സംഘമാണ് പരിശോധന നടത്തുന്നത്. സാന്റിയാഗോ മാർട്ടിനെതിരായ കേസുകളിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മാർട്ടിനെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്ന തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. ഇതിന് പിന്നാലെയാണ് റെയ്ഡ്.

Content Highlights: Raid at Santiago Martins home and office

To advertise here,contact us