തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി വി രാജേഷ് മോനെപ്പോലെയെന്ന് നടി മല്ലിക സുകുമാരന്‍. അദ്ദേഹം കേന്ദ്രമന്ത്രിയും, തുടര്‍ന്ന് പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിയേക്കാം. നല്ലത് ചെയ്താല്‍ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുന്നതാണ് ശീലമെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.
ആറ്റുകാല്‍ പൊങ്കാലയ്ക്കായി മേയര്‍ മുന്നോട്ട് വച്ച ഇരുമ്പ് അടുപ്പ് രണ്ടായിരം എണ്ണം ഞാനോ മക്കളോ കൊടുക്കും. നല്ലത് ചെയ്താല്‍ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കും. കൊള്ളരുതായ്മ ചെയ്താല്‍ വിമര്‍ശിക്കുന്നത് തുടരുമെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. മേയറുടെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം കാര്‍ത്തിക ദീപം തെളിക്കല്‍ ചടങ്ങിലും മല്ലിക സുകുമാരന്‍ പങ്കെടുത്തു.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിച്ചുവരുന്ന ചുടുകല്ലുകള്ക്ക് പകരം കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിഗണിക്കുകയാണെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് പറഞ്ഞിരുന്നു. ചുടുകല്ല് ഉപയോഗിച്ച് അടുപ്പുണ്ടാക്കിയ ശേഷം ഇത് നീക്കം ചെയ്യുന്നതിന് വലിയ തുക ചെലവാകുന്നുണ്ട്. ചുടുകല്ലടുപ്പുകള് പരമാവധി ഒഴിവാക്കണമെന്നായിരുന്നു മേയറുടെ നിര്‍ദേശം.
Content Highlights: Actress Mallika Sukumaran praises Thiruvananthapuram Mayor V V Rajesh and offers 2,000 iron stoves for the Attukal Pongala festival