തിരുവനന്തപുരം: ഇന്ത്യയില്‍ അരാജകത്വം സൃഷ്ടിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രിമിക്കുന്നതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്ശമനമുന്നയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു നേമം എംഎല്‍എയുടെ വിമര്‍ശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നിരന്തരമായി നുണപ്രചാരണം നടത്തുകയാണെന്നും, ഇത്തരം നുണപ്രചാരണങ്ങളിലൂടെ വിജയിക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം കരുതുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെങ്കില്‍ ബംഗ്ലാദേശിലേക്ക് പോകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറയുന്നു.
The dream of @RahulGandhi will not come true in India. Because the BJP is here to protect our country's democracy, and so are 140 crore Indians.Lost in 2014. Defeated by the people in 2019. Lost again in 2024, despite a campaign of lies. Rahul Gandhi has got the message, loud and clear.Congress cannot win by earning people's trust. Nobody is going to vote for it on the strength of its performance in four states: Himachal, Karnataka, Telangana and Keralam. So the plan is to spread lies, divert attention, and try to defeat Prime Minister @narendramodi ji through anarchy.If Rahul Gandhi wants to create anarchy, let him go to Bangladesh. Let him do his politics there, with the Jamaat-e-Islami that backs him.#RahulGandhiExposed#TruthAboutCorruptCongress #SaveDemocracyRemoveAnarchy#CongressPoliticsofFraud
'രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഇന്ത്യയില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല. കാരണം, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇവിടെ ബിജെപിയും 140 കോടി ഇന്ത്യക്കാരുമുണ്ട്. 2014ല്‍ തോറ്റു, 2019-ല്‍ ജനങ്ങള്‍ തോല്‍പ്പിച്ചു. 2024ല്‍ നുണപ്രചാരണം നടത്തിയിട്ടും തോറ്റു. ജനങ്ങള്‍ നല്കിയ സന്ദേശം രാഹുല്‍ ഗാന്ധിക്ക് വളരെ വ്യക്തമായിത്തന്നെ മനസിലായിട്ടുണ്ട്.
ജനങ്ങളുടെ വിശ്വാസം നേടി വിജയിക്കാന്‍ കോണ്‍ഗ്രസിന് ഇനി കഴിയില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍, കര്‍ണാടക, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഭരണമികവ് നോക്കി ആരും അവര്‍ക്ക് വോട്ട് ചെയ്യാനും പോകുന്നില്ല. അതുകൊണ്ട് നുണ പ്രചരിപ്പിച്ച് ജനശ്രദ്ധ തിരിച്ച്, രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനുമാണ് ഇപ്പോഴത്തെ നീക്കം,' വീഡിയോയില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
'ഇവിടെ അരാജകത്വമുണ്ടാക്കാനാണ് രാഹുല്‍ ഗന്ധി ശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ ബംഗ്ലാദേശിലേക്ക് പോകണം. നിങ്ങളെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിക്കൊപ്പം ചേര്‍ന്ന് അവിടെ രാഷ്ട്രീയം കളിക്കട്ടെ,' ബി.ജെ.പി എംഎല്‍എ കൂടിയായ രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു.
Content Highlight: BJP State President Rajeev Chandrasekhar has criticized Rahul Gandhi, alleging that he is attempting to create anarchy in India. Rajeev Chandrasekhar made these remarks against the backdrop of protests directed at Chief Election Commissioner Gyanesh Kumar.