കൊച്ചി: ഡല്ഹിയിലെ സമരം സിജെപിയുടെ മാത്രം സമരമല്ല, എല്ലാവരും ചേര്ന്ന് നടത്തുന്ന സമരമാണെന്ന് രഞ്ജിനി ഹരിദാസ്. ജനാധിപത്യ രാജ്യത്തില് അടിസ്ഥാന അവകാശങ്ങള് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെ പോലും മൃഗീയമായി നേരിടുന്നുവെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. റിപ്പോർട്ടറിനോടായിരുന്നു രഞ്ജിനി ഹരിദാസിൻ്റെ പ്രതികരണം. ഡല്ഹി സമരത്തിന് ഐക്യദാര്ഢ്യവുമായി ഇന്ന് 5 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനത്ത് നടന്ന സാംസ്കാരിക സംഗമത്തിൽ രഞ്ജിനി ഹരിദാസ് പങ്കെടുത്തിരുന്നു.
സമരത്തെ എന്തിനാണ് ഭരണകൂടം ഭയപ്പെടുന്നത്? എന്തിനാണ് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നത്? 23,000 സിആര്പിഎഫുകാരെ ഇറക്കിയത് എന്തിനാണ് 36000 ത്തിലധികം ബാരിക്കേഡുകള് നിരത്തി, മെട്രോ സ്റ്റേഷനുകള് അടച്ചിട്ടും ട്രെയിനുകള് റദ്ദ് ചെയ്തും ഇന്റര്നെറ്റ് നിരോധിച്ചുമാണ് സമരത്തെ നേരിട്ടത്. സമരക്കാരെ വീട്ടില് എത്തി അറസ്റ്റ് ചെയ്യുകയും ഒരു ജനതയുടെ ശബ്ദത്തെ അടിച്ചമര്ത്തി ഇല്ലാതാക്കാന് ശ്രമിക്കുകയുമാണ് ചെയ്യുന്നത്. കോടിക്കണക്കിന് ജനതയുടെ വോട്ടവകാശമാണ് ഇല്ലാതാക്കിയിരിക്കുന്നത്. നേതൃത്വം എന്താണെന്ന് ഈ ചെറുപ്പക്കാരില് നിന്നാണ് പഠിക്കേണ്ടതെന്നും കൊച്ചിയില് നടന്ന സിജെപി ഐക്യദാര്ഢ്യ സംഗമത്തില് രഞ്ജിനി ഹരിദാസ് പറഞ്ഞു.
Content Highlights: Ranjini Haridas expresses solidarity with the Delhi protest, alleging attempts to suppress democratic and voting rights. She questions the security measures taken to curb the protest and calls for learning leadership from young protesters