രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

ബുധനാഴ്ച പുനലൂരില്‍ നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയില്‍ വെച്ചായിരുന്നു ശ്രീലേഖയുടെ വിവാദ പരാമര്‍ശം

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ബിഎന്‍എസ് 192 പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി പുനലൂര്‍ പൊലീസ് രേഖപ്പെടുത്തും.

രണ്ട് പരാതികളാണ് ഇതിനകം ശ്രീലേഖയ്‌ക്കെതിരെ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കൊല്ലം റൂറല്‍ എസ്പിക്കുമാണ് പരാതി ലഭിച്ചത്. ഇതിലാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബുധനാഴ്ച പുനലൂരില്‍ നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയില്‍ വെച്ചായിരുന്നു ശ്രീലേഖയുടെ വിവാദ പരാമര്‍ശം. ഡല്‍ഹിയില്‍ നടക്കുന്നത് രാഹുല്‍ ഗാന്ധിയുടെ താണ്ഡവമാണെന്നും അമിതമായി മയക്കുമരുന്ന് കഴിച്ച ആളെ പോലെയാണ് രാഹുലിന്റെ പെരുമാറ്റമെന്നും സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടുകയാണ് എന്നുമായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം.

Content Highlights: Directions to take case against R sreelekha

To advertise here,contact us