ന്യൂഡല്ഹി: സിഎംആര്എല് എക്സാലോജിക്ക് കേസിലെ ഡിവിഷന് ബെഞ്ച് വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില് അപ്പീല് നല്കി പിണറായി വിജയന്. ഹര്ജി ഇന്ന് തന്നെ പരിഗണിച്ചേക്കുമെന്നാണ് വിവരം. സുപ്രീം കോടതിയുടെ പ്രത്യേക അവധിക്കാല ബെഞ്ച് ആകും ഹര്ജി പരിഗണിക്കുക. നവരാത്രി അവധി ദിസങ്ങള് വരുന്നതിനാല് ജഡ്ജിമാരുടെ ലഭ്യത നോക്കിയാകും അവധിക്കാല ബെഞ്ച് രൂപീകരിക്കുക എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. അത് കഴിഞ്ഞില്ലെങ്കില് 26 ന് അപ്പീല് പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേസില് സിംഗിള് ബഞ്ചിന്റെ വിധി അനുസരിച്ചായിരുന്നു വിജിലന്സ് രണ്ട് എഫ്ഐആറുകള് രജിസ്റ്റര് ചെയ്തിരുന്നത്. എഫ്ഐആറിനെതിരെ അപ്പീല് നല്കുന്നതില് അനുമതി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്നലെ നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് പിണറായി വിജയന് ഉള്പ്പെടെ ഉള്ളവര് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില് പിണറായി വിജയന് വേണ്ടി ഹാജരാകുന്നത് മുതിര്ന്ന അഭിഭാഷകനായ സിത്ഥാര്ത്ഥ് ലുത്രയാണ്. വിണ ടി, മുഹമ്മദ് റിയാസ് എന്നിവര്ക്ക് വേണ്ടി ഹാജരാകുന്നത് മറ്റൊരു മുതിര്ന്ന അഭിഭാഷകനായ എന് ഹരിഹരനാണ്.
ഹര്ജി അടിയന്തരമായി പരിഗണിക്കാതിരുന്നാല് വരുന്ന അവധി ദിവസങ്ങളില് ഇഡിക്ക് പിണറായി വിജയന് അടക്കം ഉള്ളവരെ ചോദ്യം ചെയ്യാന് വിളിച്ചുവരുത്തുന്നതില് തടസമില്ല. മറ്റ് നടപടി ക്രമങ്ങളുമായും ഇഡിക്ക് മുന്നോട്ട് പോകാം. കേസില് പ്രതി ചേര്ക്കപ്പെട്ടവരാരും ഇതിനെ ചോദ്യം ചെയ്യുന്ന നിലയും ഉണ്ടായിട്ടില്ല.
Content Highlights: Pinarayi Vijayan has filed an appeal in the Supreme Court challenging the division bench verdict in the CMRL-Exalogic case. The petition may be considered by a special vacation bench, depending on the availability of judges during the Navratri holidays. The Chief Justice indicated that if a bench cannot be constituted earlier, the appeal is expected to be taken up on the 26th.