കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം, തീരുമാനം വൈകരുത്: രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് വി ഡി സതീശന്‍

തീരുമാനം വൈകില്ലെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയതായാണ് വിവരം

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ നിയമനം വൈകരുതെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ന് നടന്ന രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. തീരുമാനം വൈകില്ലെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയതായാണ് വിവരം.

പത്ത് ജന്‍പഥിലായിരുന്നു രാഹുലും വി ഡി സതീശനും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി കേരള ഹൗസിലേക്ക് മടങ്ങി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയായിരുന്നു മടക്കം.

കെപിസിസി അധ്യക്ഷനെ സംബന്ധിച്ച് തീരുമാനം വൈകവെ സണ്ണി ജോസഫ് തന്നെ സ്ഥാനത്ത് തുടരട്ടെ എന്നായിരുന്നു തീരുമാനം. കെപിസിസി പുനഃസംഘടന ഉടന്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഘടന സജീവമാക്കാന്‍ സണ്ണി ജോസഫിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ മന്ത്രിയായതോടെ അധ്യക്ഷ പദവിയില്‍ തുടരുന്നതിലെ പരിമിതി സണ്ണി ജോസഫ് അറിയിക്കുകയും ചെയ്തിരുന്നു.

Content Highlights: V D Satheesan has urged Rahul Gandhi to ensure that the appointment of the new KPCC president is not delayed.

To advertise here,contact us