SFIയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം: ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ച് പൊലീസ്; പിന്മാറാതെ പ്രവർത്തകർ

പൊലീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശായില്‍ സംഘടിപ്പിച്ച ദേശീയ കായിക ദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതില്‍ പ്രതിഷേധിച്ച വനിതാ നേതാക്കളെ അടക്കം പൊലീസ് ക്രൂരമായി അക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് അടക്കം സ്ഥലത്തെത്തി.

Content Highlights- Tensions were reported during the SFI Secretariat march as police used water cannons and lathis against protesters

To advertise here,contact us