കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മതേതരത്വം നിലനിര്‍ത്താന്‍ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് അദ്ദേഹം പ്രയത്നിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. പള്ളം കരയോഗം നടത്തിയ സ്വീകരണ പരിപാടിയിലാണ് സ്പീക്കറുടെ പ്രതികരണം.
വ്യക്തിപരമായ നേട്ടത്തിനും ലാഭത്തിനും വേണ്ടി അദ്ദേഹം നിലപാട് എടുത്തിട്ടില്ല. കേരളത്തിന്റെ സാമൂഹിക ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ എതിര്‍ത്തിട്ടുണ്ട്. സുകുമാരന്‍ നായരുടെ കാലത്താണ് എന്‍എസ്എസ് ആസ്തികള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി.
ഛിദ്രശക്തികളെ എന്നും എന്‍എസ്എസില്‍ നിന്നും അകറ്റിനിര്‍ത്താന്‍ സുകുമാരന്‍ നായര്‍ മുന്നിലുണ്ടായിരുന്നുവെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. കാലം ആവശ്യപ്പെടുന്ന നേതൃത്വമാണ് സുകുമാരന്‍ നായര്‍ നല്‍കുന്നത്. സ്വന്തം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുമ്പോഴും അത് മറ്റ് സാമൂഹിക വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിഘാതമാവാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ ലാഭത്തിനോ വേണ്ടി അദ്ദേഹം ഒരിക്കലും തന്റെ സ്ഥാനം ഉപയോഗിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും അവയെ പരിപാലിക്കുന്നതിലും അസാധാരണമായ പ്രാഗല്ഭ്യമാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അദ്ദേഹം നേതൃത്വം നല്കിയ കാലയളവില്‍ എന്‍എസ്എസ് നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷമായ വളര്‍ച്ച പ്രകടമാണ്. കേരളത്തിലെ സാമൂഹിക ഐക്യം തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കുമെതിരെ അദ്ദേഹം ശക്തമായ നിലപാടെടുത്തിട്ടുണ്ട്. നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന നേതൃത്വമാണ് അദ്ദേഹം സമുദായത്തിനും സമൂഹത്തിനും നല്‍കിയിട്ടുള്ളതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
Content Highlights: Thiruvanchoor Radhakrishnan Praises G Sukumaran Nair for Upholding Secularism and Social Unity