കോഴിക്കോട്: ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കായി സമസ്തയില്‍ ചര്‍ച്ച സജീവം. ലീഗ് അനുകൂല വിഭാഗവും ലീഗ് വിരുദ്ധരും ചരടുവലികള്‍ ശക്തമാക്കിയിരിക്കുകയാണ്. പാണക്കാട് കുടുംബത്തിന്റെ പിന്തുണയുള്ള എം ടി അബ്ദുള്ള മുസലിയാരും കൊയ്യോട് ഉമര്‍ മുസലിയാരും പരിഗണനയിലുണ്ട്. മൂസക്കുട്ടി ഹസ്റത്തും ഉമര്‍ ഫൈസി മുക്കവും ലീഗ് വിരുദ്ധ ചേരിയുടെ പട്ടികയിലുണ്ട്. ജിഫ്രി മുത്തുക്കോയ തങ്ങളാണ് തീരുമാനം പ്രഖ്യാപിക്കുക. അടുത്ത മാസം ചേരുന്ന കേന്ദ്ര മുശാവറയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
സമസ്ത ജനറൽ സെക്രട്ടറിയായിരുന്ന ശൈഖുനാ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചതോടെയാണ് സ്ഥാനത്തേക്ക് ആര് വരുമെന്ന ചർച്ചകൾ സജീവമായത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലായിരുന്നു ആലിക്കുട്ടി മുസ്ലിയാരുടെ അന്ത്യം. 81 വയസായിരുന്നു അദ്ദേഹത്തിന്.
Content Highlights: Discussions within Samastha over the appointment of its next General Secretary