തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

രോഗികളെ ഗ്രീന്‍ സോണിലേക്ക് മാറ്റുകയാണ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്കെന്ന് സംശയം. അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലാണ് വാതക ചോര്‍ച്ച ഉണ്ടായെന്ന് സംശയിക്കുന്നത്. രോഗികളെ ഗ്രീന്‍ സോണിലേക്ക് മാറ്റുകയാണ്. യെല്ലോ സോണ്‍ ഒബ്‌സര്‍വേറ്ററി വാര്‍ഡ് ആണ്.

ഉച്ചയോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശ്വാസതടസവും ബുദ്ധിമുട്ടും നേരിട്ടപ്പോഴാണ് വിവരമറിഞ്ഞത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിവരം. വിദഗ്ധര്‍ ഉടന്‍ എത്തി പരിശോധന നടത്തും.

Content Highlights: Patients are being shifted after a suspected gas leak was reported in the emergency department of Thiruvananthapuram Medical College.

To advertise here,contact us