കണ്ണൂര്‍: പ്രതിപക്ഷ ഉപനേതവ് തര്‍ക്കത്തില്‍ പ്രതികരണവുമായി സിപിഐ നേതാവ് പി പ്രസാദ്. വിഷയം ഇടതുപക്ഷ മുന്നണി ചര്‍ച്ച ചെയ്യുമെന്നാണ് പ്രതികരണം. ഉപനേതാവ് പദവി അടഞ്ഞ അധ്യായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചചെയ്ത് ഉചിതമായി തീരുമാനമെടുക്കും. പദവി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. കീഴ്വഴക്കങ്ങള് മാറ്റപ്പെട്ടിട്ടുണ്ട്. അന്യായമായതോ അനര്‍ഹമായതോ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപനോതാവ് പദവി അടഞ്ഞ ആധ്യായമാണെന്നായിരുന്നു ഇന്നലെ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. കേട്ടുകേള്‍വിപോലുമില്ലാത്ത വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പറയുന്നതില്‍ എന്ത് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് മുന്‍പ് തന്നെ വിഷയത്തില്‍ ചര്‍ച്ച തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. എല്‍ഡിഎഫില്‍ വോട്ടെടുപ്പിലൂടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമല്ലെന്നും, പരസ്പരം സംസാരിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് പകരം ആളെ പിടിച്ച് വോട്ട് ചെയ്യിപ്പിക്കാന്‍ നോക്കുന്നത് എല്‍ഡിഎഫ് രീതിയല്ലന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളുടെ പിന്തുണ സിപിഐഎമ്മിനൊപ്പമാണെന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തില്‍ പ്രതികരിച്ച പ്രസാദ് യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടു പോകാന്‍ പാടില്ലെന്ന് പറഞ്ഞു. ഡ്രാഫ്റ്റ് തയ്യാറാക്കിയ ആള് തന്നെ എങ്ങനെയാണ് ആദാനിയുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥന് ആകുന്നതെന്നും അദാനിക് വഴിവിട്ട സഹായം ചെയ്തു കൊടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ അന്വേഷണം അനിവാര്യമാണെന്നും സമുദ്ര ഖനനം അത്രമേല്‍ അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്ളെക്സില്‍ പട നയിച്ചവന്‍ കേരളം നയിക്കട്ടെ എന്നായിരുന്നു മുദ്രാവാക്യം. പക്ഷേ, ബഡ്ജറ്റ്റില്‍ പണം മുടക്കിയവന് കേരളം ഭരിക്കട്ടെ എന്നതാണെന്നും പ്രസാദ് പരിഹസിച്ചു. അദാനിയെ കേരളം ഭരിക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം മുന്നറിപ്പ് നല്കി.
Content Highlights: CPI leader P Prasad said the Opposition Deputy Leader issue remains open and will be taken up by the Left Democratic Front. He asserted that the party's demand is based on its rightful claim to the post and stressed that no unreasonable or undeserved request has been made.