വി എം സുധീരൻ സ്വന്തമായി നിലപാട് ഉള്ള ആളെന്ന് മുഖ്യമന്ത്രി; സതീശൻ പ്രഗത്ഭനായ മുഖ്യമന്ത്രിയെന്ന് സുധീരൻ

വി എം സുധീരന്റെ വാക്കുകൾ കേൾക്കുമെന്നും വിലകൽപ്പിക്കുമെന്നും അതനുസരിച്ച് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വി എം സുധീരനെ പുകഴ്ത്തി മുഖ്യമന്ത്രി വി ഡി സതീശൻ. വി എം സുധീരൻ സ്വന്തമായി നിലപാട് ഉള്ള ആളാണെന്നും വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ കഴിയാത്ത ആളാണ് വി എം സുധീരനെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. സി വി പത്മരാജൻ അനുസ്മരണത്തിൽ വി എം സുധീരൻ്റെ സാന്നിധ്യത്തിലായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. ഇത്തവണത്തെ സി വി പത്മരാജൻ അനുസ്മരണ പുരസ്‌കാരത്തിന് വി എം സുധീരനാണ് അർഹനായത്.

സ്വന്തമായി നിലപാടുകൾ ഉള്ള, ആരുടേയും മുഖത്ത് നോക്കി അത് പറയാൻ മടിയില്ലാത്ത ആളാണ് വി എം സുധീരൻ. ആ നിലപാടിൽ ഉറച്ചു നിൽക്കുന്ന ആളുമാണ്. അതുകൊണ്ട് തന്നെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതൊന്നും അദ്ദേഹത്തിന് പ്രശ്നം അല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. വി എം സുധീരൻ്റെ വാക്കുകൾക്കും ശാസനകൾക്കും വിലകൽപ്പിക്കുന്ന സർക്കാരിനാണ് താൻ നേതൃത്വം നൽകുന്നതെന്നും വി ഡി സതീശൻ വ്യക്തമാക്കി. വി എം സുധീരന്റെ വാക്കുകൾ കേൾക്കുമെന്നും വിലകൽപ്പിക്കുമെന്നും അതനുസരിച്ച് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വി ഡി സതീശൻ പ്രഗത്ഭനായ മുഖ്യമന്ത്രിയാണെന്ന് വി എം സുധീരനും പ്രതികരിച്ചു. എന്തെങ്കിലും പാളിച്ചകൾസംഭവിച്ചാൽ തിരുത്താൻ തയ്യാറാകുമെന്നും വി എം സുധീരൻ ചൂണ്ടിക്കാണിച്ചു. അഭിപ്രായ സമന്വയങ്ങളിലൂടെ ഒന്നിച്ച് മുന്നോട്ട് പോകുമെന്നും വി എം സുധീരൻ വ്യക്തമാക്കി.

Content Highlights: Kerala political discourse heats up as Chief Minister Pinarayi Vijayan describes V M Sudheeran as a leader with independent views, while V M Sudheeran praises Opposition Leader V D Satheesan, calling him a capable future Chief Minister.

To advertise here,contact us