പാലായില്‍ പെരുമ്പാമ്പിനെ കൊന്ന് മാംസമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; ഒരാള്‍ അറസ്റ്റില്‍

ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന മാംസമാണ് പിടിച്ചെടുത്തത്

കോട്ടയം: പാലായില്‍ പെരുമ്പാമ്പിനെ കൊന്ന് മാംസമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാലാ വെട്ടുകല്ലേല്‍ ഷിജോ(48) ആണ് വനംവകുപ്പിന്റെ പിടിയിലായത്. ഷിജോയുടെ കൂട്ടാളിക്കായുളള അന്വേഷണം ആരംഭിച്ചു. എരുമേലി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഷിജോയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വലിയ അളവില്‍ പെരുമ്പാമ്പിന്റെ മാംസം കണ്ടെടുത്തത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന മാംസമാണ് പിടിച്ചെടുത്തത്.

Content Highlights: Kerala Forest Department arrested a man in Palai, Kottayam, for killing a python and storing its meat in a refrigerator

To advertise here,contact us