തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സി. പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറെന്ന് സര്‍ക്കാരിനെ അറിയിച്ചു. കൊച്ചി മെട്രോ മാതൃകയില്‍ രൂപകല്‍പ്പനയും നിര്‍മ്മാണവും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നാണ് സംഘം അറിയിച്ചിരിക്കുന്നത്. പദ്ധതി നിശ്ചിത സമയത്തോ അതിലും വേഗത്തിലോ പൂര്‍ത്തിയാക്കാന്‍ ഡിഎംആര്‍സിക്ക് സാധിക്കുമെന്നും സംഘം സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
അതിവേഗ റെയില്‍ പദ്ധതി കൈകാര്യം ചെയ്യാന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംഘം സര്‍ക്കാരിന് കത്ത് നല്‍കിയത്. കേരള ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങള്‍ ഉള്‍പ്പടെ നിരത്തിയാണ് കത്ത്. 57,000 കോടി മാത്രമാണ് പദ്ധതിക്ക് കണക്കാക്കിയിരിക്കുന്ന ചെലവ്. പ്രതിദിനം 2.28 ലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ഈ ട്രെയിനിനുണ്ടാകും. പാത പൂര്‍ണമായും ഉയര്‍ത്തി പണിയുന്നതിനാല്‍ ഭൂമി ഏറ്റെടുക്കലിനെതിരെ ജനങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്നും സംഘം എടുത്തുപറയുന്നുണ്ട്.
ഇ ശ്രീധരനും സംഘവും ചൂണ്ടിക്കാട്ടുന്ന ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങള്‍ ഇങ്ങനെയാണ്;
Content Highlights: DMRC Expresses Interest in Executing Kerala's High-Speed Rail Project